നാവിക സേന മേധാവിയായി വൈസ് അഡ്മിറൽ ആർ ഹരികുമാർ ഇന്ന് ചുമതലയേൽക്കും. രാവിലെ 8.35ന് പ്രതിരോധ മന്ത്രാലയത്തിൽ നടക്കുന്ന ചടങ്ങിൽ സ്ഥാനമൊഴിയുന്ന അഡ്മിറൽ കരംബീർ സിംഗിൽ നിന്ന് ഹരികുമാർ ചുമതലയേറ്റെടുക്കും. തിരുവനന്തപുരം സ്വദേശിയാണ് ഹരികുമാർ. 2024 ഏപ്രിൽ മാസം വരെയാണ് അദ്ദേഹത്തിന്റെ കാലാവധി
പശ്ചിമ നേവൽ കമാൻഡ് മേധാവി സ്ഥാനത്ത് നിന്നാണ് നാവികസേനയുടെ തലപ്പത്തേക്ക് അദ്ദേഹമെത്തുന്നത്. 1983ലാണ് ഇന്ത്യൻ നാവികസേനയുടെ ഭാഗമാകുന്നത്. ഐഎൻഎസ് വിരാട്, ഐഎൻഎസ് റൺവീർ എന്നീ യുദ്ധക്കപ്പലുകളുടെ കമാൻഡറായി പ്രവർത്തിച്ചിട്ടുണ്ട്.
പരം വിശിഷ്ഠ് സേവാ മെഡൽ, അതി വിശിഷ്ഠ് സേവാ മെഡൽ, വിശിഷ്ഠ് സേവാ മെഡൽ എന്നീ ബഹുമതികൾ ലഭിച്ചിട്ടുണ്ട്.