വനിതാ കമ്മീഷൻ സംസ്ഥാന അധ്യക്ഷയായി പി സതീദേവി ഇന്ന് ചുമതലയേൽക്കും. വനിതാ കമ്മീഷന്റെ ഏഴാമത്തെ അധ്യക്ഷയാണ് സതീദേവി. എം സി ജോസഫൈൻ രാജിവെച്ച ഒഴിവിലേക്കാണ് നിയമനം. പരാതിക്കാരിയോട് അപമര്യാദയായി പെരുമാറിയെന്ന സംഭവത്തോടെയാണ് ജോസഫൈന് രാജിവെക്കേണ്ടി വന്നത്.
വടകര മുൻ എംപി കൂടിയായ സതീദേവി, കോഴിക്കോട് ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ്, സംസ്ഥാന സഹകരണ ബാങ്ക് ഡയറക്ടർ, ഉത്തരമേഖലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറം അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. അഭിഭാഷക കൂടിയായിരുന്നു
മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയായിരുന്നു. സ്ത്രീശബ്ദം മാഗസിന്റെ ചീഫ് എഡിറ്ററായും സുശീല ഗോപാലൻ സ്ത്രീപദവി നിയമപഠന കേന്ദ്രം അധ്യക്ഷയുമായിരുന്നു.