ഷോപിയാനിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ സൈന്യം വധിച്ചു

 

ജമ്മു കാശ്മീരീലെ ഷോപിയാനിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സൈന്യം വധിച്ചു. റക്കാമ മേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്. പ്രദേശത്ത് ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ സൈന്യം തെരച്ചിൽ നടത്തുകയും ഭീകരർ വെടിയുതിർക്കുകയുമായിരുന്നു.

ഏറ്റുമുട്ടൽ പ്രദേശത്ത് ഇപ്പോഴും തുടരുകയാണ്. കൊല്ലപ്പെട്ട ഭീകരനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. കരസേന മേധാവി എം എം നരവണെ ഇന്ന് കാശ്മീരിലെത്തുന്നുണ്ട്. രണ്ട് ദിവസത്തെ സന്ദർശനത്തിനായി എത്തുന്ന അദ്ദേഹം ഇന്ന് ലഡാക്കിൽ സന്ദർശനം നടത്തും. സുരക്ഷാ സേനകളുമായി അദ്ദേഹം സംവദിക്കും.