പ്രണയത്തിന്റെ പേരിലുള്ള കൊലപാതകം ഗൗരവതരം: ഉന്നതവിദ്യാഭ്യാസമന്ത്രി

പ്രണയത്തിന്റെ പേരിലുള്ള കൊലപാതകം ഗൗരവതരമാണെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ഡോ. ആർ ബിന്ദു. കാമ്പസുകളിൽ ബോധവത്ക്കരണ പരിപാടികൾ ഉടൻ നടത്തണമെന്നും ലൈംഗികാതിക്രമം തടയാനുള്ള നിയമങ്ങളും ലിംഗനീതിയും സംബന്ധിച്ച് ക്ലാസുകൾ നടത്തണമെന്നും അഡീഷണൽ ചീഫ് സെക്രട്ടറിക്ക് മന്ത്രി നിർദേശം നൽകി. ഇന്റേണൽ കംപ്ലൈൻഡ് കമ്മിറ്റി (ഐ.സി.സി) ജൻഡർ ജസ്റ്റിസ് ഫോറങ്ങളും ഉപയോഗിക്കണമെന്നും ഐസിസി അംഗങ്ങളുടെ പേരുവിവരങ്ങൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കണമെന്നും മന്ത്രി നിർദേശിച്ചു. ഒക്ടോബറിൽ തന്നെ ക്ലാസുകൾ നടക്കണമെന്നും സ്ഥാപനമേധാവികൾക്ക് ഉടൻ നിർദ്ദേശം നൽകണമെന്നും മന്ത്രി പറഞ്ഞു.

Read More

മോന്‍സന്റെ ഹണി ട്രാപ്പ്‌ ഭീഷണി: മുഖ്യമന്ത്രിക്ക് യുവതി പരാതി നല്‍കി

  കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി മോന്‍സന്‍ മാവുങ്കല്‍ തന്നെ ഭീഷണിപ്പെടുത്തിയതായി ചൂണ്ടിക്കാട്ടി എറണാകുളം സ്വദേശനി മുഖ്യമന്ത്രിക്ക് പരാതി നല്‍കി. മോന്‍സന്‍ തന്നെ ഹണിട്രാപ്പില്‍ കുടുക്കുമെന്നാണ് ഭീഷണിപ്പെടുത്തയതെന്ന് യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. ചേര്‍ത്തല സ്വദേശിക്കെതിരായി താന്‍ നല്‍കിയ ലൈംഗിക പീഡന പരാതി പിന്‍വലിക്കാന്‍ മോന്‍സന്‍ പത്ത് ലക്ഷം വാഗ്ദാനം ചെയ്തതായും യുവതിയുടെ പരാതിയിലുണ്ട്. മോന്‍സന്റെ പക്കലുളള മൊബൈല്‍ ഫോണ്‍ അടക്കം പിടിച്ചെടുക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നു. ഇക്കാര്യത്തില്‍ നേരത്തെ നല്‍കിയ പരാതിയില്‍ പുനരന്വേഷണം വേണമെന്നും യുവതി…

Read More

നിധിനയുടെ മരണത്തോടെ അനാഥമായി കുടുംബം; നഷ്ടമായത് അമ്മയുടെ ഏക ആശ്രയം

നിധിനയുടെ മരണത്തോടെ അനാഥമായി തലയോലപ്പറമ്പിലെ കുടുംബം. സാമ്പത്തികമായി ഏറെ പിന്നോക്കം നിൽക്കുന്ന കുടുംബത്തിന്റെ ഏക പ്രതീക്ഷയായിരുന്നു നിധിന. ഏഴ് വർഷം മുമ്പാണ് ഇവർ തലയോലപ്പറമ്പ് പത്താംവാർഡിൽ താമസം തുടങ്ങുന്നത്. അമ്മയും മകളും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. വീട് ഇല്ലാതിരുന്ന ഇവർക്ക് സന്നദ്ധ സംഘടനയാണ് വീട് വച്ചു നൽകിയത്. രണ്ടു വർഷം മുമ്പ് പ്രളയത്തിൽ വീട് ഏറെക്കുറെ നശിച്ചിരുന്നു. ജീവിതം പതുക്കെ മെച്ചപ്പെടുന്നതിനിടെയാണ് ഏകമകളെ നഷ്ടപ്പെടുന്നത്. പിതാവ് ഉണ്ടെങ്കിലും വീട്ടിലേക്ക് എത്തിയിരുന്നില്ല. അമ്മയ്ക്ക് കാര്യമായ ജോലിയില്ല. ആരോഗ്യ പ്രശ്‌നങ്ങളുള്ളയാളാണ്…

Read More

24 മണിക്കൂറിനിടെ പരിശോധിച്ചത് 1.5 ലക്ഷം സാമ്പിളുകൾ; ഇനി ചികിത്സയിലുള്ളത് 1.42 ലക്ഷം പേർ

  സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,05,368 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 368 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 745 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 13,767 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 821, കൊല്ലം 92, പത്തനംതിട്ട 592, ആലപ്പുഴ 1452, കോട്ടയം 1318, ഇടുക്കി 389, എറണാകുളം 1500, തൃശൂര്‍ 2203, പാലക്കാട് 929, മലപ്പുറം 1228, കോഴിക്കോട് 1418, വയനാട് 577,…

Read More

കൊല്ലാൻ ഉദ്ദേശിച്ചിരുന്നില്ല, ആയുധം കൊണ്ടുവന്നത് കൈഞരമ്പ് മുറിച്ച് പേടിപ്പിക്കാൻ: പ്രതി അഭിഷേക് ബൈജു

പാലായിൽ കോളേജ് വിദ്യാർഥിനിയെ സഹപാഠി കഴുത്തറുത്ത് കൊന്ന സംഭവത്തിൽ കൊലപാതകം നടത്താൻ ഉദ്ദേശിച്ചിരുന്നില്ലെന്നും ആയുധം കൊണ്ടുവന്നത് കൈഞരമ്പ് മുറിച്ച് പേടിപ്പിക്കാനാണെന്നും പ്രതി അഭിഷേക് ബൈജു. രണ്ടും വർഷമായി പ്രണയത്തിലായിരുന്ന തന്നോട് അടുത്തിടെ അകൽച്ച കാണിച്ചതാണെന്ന് അനിഷ്ടമുണ്ടാകാൻ കാരണമെന്നും പ്രതി പറഞ്ഞു. കോട്ടയം പാലായിൽ കോളേജ് വിദ്യാർഥിനി വൈക്കം സ്വദേശി നിധിന മോളാണ് ദാരുണമായി കൊല്ലപ്പെട്ടത്. പ്രതിയായ സഹപാഠി അഭിഷേക് ബൈജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബിവോക് മൂന്നാം വർഷ വിദ്യാർഥികളായ ഇവർ കോഴ്‌സ് കഴിഞ്ഞവരാണ്, പരീക്ഷക്കായി എത്തിയപ്പോഴാണ് കൊലപാതകം…

Read More

നാലു മാസം പ്രായമുള്ള കുട്ടിയെ കൊന്ന സംഭവം; അമ്മ അറസ്റ്റിൽ

കോട്ടയം കാഞ്ഞിരപ്പള്ളിയിൽ നാലു മാസം പ്രായമുള്ള കുട്ടിയെ കൊന്ന സംഭവത്തിൽ അമ്മയെ അറസ്റ്റ് ചെയ്തു. കൂവപ്പള്ളി സ്വദേശിനിയായ യുവതിയെ കാത്തിരപ്പള്ളി പോലീസാണ് അറസ്റ്റ് ചെയ്തതത്. കുട്ടിയെ കൊന്നതാണെന്ന് ഇവർ പോലീസിനോട് സമ്മതിച്ചിരുന്നു. മാനസിക പ്രശ്‌നം ഉണ്ടായിരുന്നതിനാൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രയിലെ മാനസിക രോഗവിഭാഗത്തിൽ ചികിത്സയിലായിരുന്നു. ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തതോടെയാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോട്ടയം സ്‌പെഷ്യൽ ജയിലിലേക്ക് റിമാൻഡ് ചെയ്തു.

Read More

സ്‌കൂള്‍ തുറക്കല്‍: വിദ്യാര്‍ഥികള്‍ക്ക് ഹോമിയോ പ്രതിരോധ മരുന്ന് നല്‍കണം;ഹൈക്കോടതിയില്‍ ഹരജി

കൊച്ചി: സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ക്ക് ഹോമിയോ പ്രതിരോധ മരുന്നു നല്‍കുന്നതിനു സംസ്ഥാന സര്‍ക്കാരിനു നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി. ഈ ആവശ്യമുന്നയിച്ച് സര്‍ക്കാരിനു നിവേദനം നല്‍കിയിട്ടും നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് ഹൈക്കോടതിയില്‍ ഹരജി നല്‍കിയതെന്നു ഹൈക്കോടതി അഭിഭാഷകന്‍ എം എസ് വിനീത് വ്യക്തമാക്കി. സ്‌കൂളുകള്‍ നവംബര്‍ മാസത്തില്‍ തുറക്കുമെന്നു പ്രഖ്യാപനം വന്നതിനു ശേഷമാണ് സംസ്ഥാന സര്‍ക്കാരിനു നിവേദനം നല്‍കിയതെന്നു ഹരജിയില്‍ പറയുന്നു. ഹോമിയോ പ്രതിരോധ മരുന്നു നല്‍കുന്നതിനു അനുകൂലമായ സുപ്രിംകോടതി വിധിയുണ്ടെന്നു ഹരജിയില്‍ പറയുന്നു….

Read More

സംസ്ഥാനത്ത് ഇന്ന് 13,834 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 13,834 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1823, എറണാകുളം 1812, തിരുവനന്തപുരം 1464, കോഴിക്കോട് 1291, കൊല്ലം 1131, മലപ്പുറം 1125, കോട്ടയം 896, പത്തനംതിട്ട 858, ആലപ്പുഴ 811, കണ്ണൂര്‍ 744, പാലക്കാട് 683, ഇടുക്കി 671, വയനാട് 339, കാസര്‍ഗോഡ് 186 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,05,368 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 368 തദ്ദേശ…

Read More

വയനാട് ജില്ലയില്‍ 339 പേര്‍ക്ക് കൂടി  കോവിഡ് ;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 12.18

വയനാട് ജില്ലയില്‍ 339 പേര്‍ക്ക് കൂടി  കോവിഡ് ;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 12.18 വയനാട് ജില്ലയില്‍ ഇന്ന് (01.10.21) 339 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 577 പേര്‍ രോഗമുക്തി നേടി. 5 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 336 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 12.18 ആണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 117269 ആയി. 111648 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍…

Read More

രജൗരിയില്‍ വെള്ളപ്പൊക്കം; വയലില്‍ ജോലി ചെയ്യുകയായിരുന്ന രണ്ട് സ്ത്രീകള്‍ ഒഴുകിപ്പോയി

രജൗരി: രജൗരി ജില്ലയിലെ ചത്യാരി പ്രദേശത്ത് വയലില്‍ ജോലി ചെയ്യുന്നതിനിടെയുണ്ടായ വെള്ളപ്പൊക്കത്തില്‍ രണ്ട് സ്ത്രീകള്‍ ഒഴുകിപ്പോയി. മുഹമ്മദ് അക്ബറിന്റെ ഭാര്യ ഗുല്‍സാര്‍ ബീഗം (60), മകള്‍ മഖ്‌സൂദ ബീഗം (40) എന്നിവരെയാണ് കാണാതായത്. പോലിസും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ തുടരുകയാണ്. രണ്ട് സ്ത്രീകളെയും കണ്ടെത്തുന്നതിനായി തിരച്ചില്‍ നടക്കുകയാണെന്ന് രജൗരി അഡീഷണല്‍ എസ്പി വിവേക് ശേഖര്‍ ശര്‍മ്മ അറിയിച്ചു.

Read More