നാലു മാസം പ്രായമുള്ള കുട്ടിയെ കൊന്ന സംഭവം; അമ്മ അറസ്റ്റിൽ

കോട്ടയം കാഞ്ഞിരപ്പള്ളിയിൽ നാലു മാസം പ്രായമുള്ള കുട്ടിയെ കൊന്ന സംഭവത്തിൽ അമ്മയെ അറസ്റ്റ് ചെയ്തു. കൂവപ്പള്ളി സ്വദേശിനിയായ യുവതിയെ കാത്തിരപ്പള്ളി പോലീസാണ് അറസ്റ്റ് ചെയ്തതത്. കുട്ടിയെ കൊന്നതാണെന്ന് ഇവർ പോലീസിനോട് സമ്മതിച്ചിരുന്നു.

മാനസിക പ്രശ്‌നം ഉണ്ടായിരുന്നതിനാൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രയിലെ മാനസിക രോഗവിഭാഗത്തിൽ ചികിത്സയിലായിരുന്നു. ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തതോടെയാണ് അറസ്റ്റ്.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോട്ടയം സ്‌പെഷ്യൽ ജയിലിലേക്ക് റിമാൻഡ് ചെയ്തു.