മോന്‍സന്റെ ഹണി ട്രാപ്പ്‌ ഭീഷണി: മുഖ്യമന്ത്രിക്ക് യുവതി പരാതി നല്‍കി

 

കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി മോന്‍സന്‍ മാവുങ്കല്‍ തന്നെ ഭീഷണിപ്പെടുത്തിയതായി ചൂണ്ടിക്കാട്ടി എറണാകുളം സ്വദേശനി മുഖ്യമന്ത്രിക്ക് പരാതി നല്‍കി. മോന്‍സന്‍ തന്നെ ഹണിട്രാപ്പില്‍ കുടുക്കുമെന്നാണ് ഭീഷണിപ്പെടുത്തയതെന്ന് യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. ചേര്‍ത്തല സ്വദേശിക്കെതിരായി താന്‍ നല്‍കിയ ലൈംഗിക പീഡന പരാതി പിന്‍വലിക്കാന്‍ മോന്‍സന്‍ പത്ത് ലക്ഷം വാഗ്ദാനം ചെയ്തതായും യുവതിയുടെ പരാതിയിലുണ്ട്.
മോന്‍സന്റെ പക്കലുളള മൊബൈല്‍ ഫോണ്‍ അടക്കം പിടിച്ചെടുക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നു. ഇക്കാര്യത്തില്‍ നേരത്തെ നല്‍കിയ പരാതിയില്‍ പുനരന്വേഷണം വേണമെന്നും യുവതി ആവശ്യപ്പെട്ടു.

ചേര്‍ത്തലയിലെ ബിസിനസ് പങ്കാളിയുടെ മകന് വേണ്ടിയായിരുന്നു മോന്‍സന്റെ ഇടപെടലുകള്‍. മോന്‍സനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടും പോലീസ് പിന്നീട് ഒരിഞ്ചുപോലും മുന്നോട്ട്‌പോയില്ലെന്നും യുവതി നേരത്തെ ആരോപിച്ചിരുന്നു.