ശ്രീവത്സം ഗ്രൂപ്പ് നല്‍കിയ പരാതില്‍ അന്വേഷണം അട്ടിമറിക്കാന്‍ മോന്‍സണ്‍ മാവുങ്കല്‍ ശ്രമിച്ചതായി വെളിപ്പെടുത്തല്‍. ലീസ് തുക തട്ടിയെന്ന പരാതിയില്‍ തുടക്കത്തില്‍ ഏകപക്ഷീയമായ അന്വേഷണം നടന്നുവെന്ന് ആലപ്പുഴ ജില്ല മുന്‍ പൊലീസ് മേധാവി പി.എസ് സാബു പറഞ്ഞു. മോന്‍സണിന്റെ പരാതിയില്‍ തനിക്കെതിരെ വകുപ്പുതല അന്വേഷണം നടന്നുവെന്നും സാബു വെളിപ്പെടുത്തി.
താന്‍ എസ്.പിയായിരുന്ന സമയത്താണ് ശ്രീവത്സം ഗ്രൂപ്പിനെതിരെ മോന്‍സണ്‍ കേസ് ഫയല്‍ ചെയ്തതെന്ന് പി. എസ് സാബു പറഞ്ഞു. ആ കേസില്‍ സി.ഐയെ സ്വാധീനിച്ച് ഏകപക്ഷീയമായ അന്വേഷണം നടത്താന്‍ മോന്‍സണ്‍ ശ്രമിച്ചു. സത്യമായ അന്വേഷണം നടന്നില്ല. മോന്‍സണിന്റെ ഭാഗം മാത്രം കേട്ടായിരുന്നു അന്വേഷണം. പിന്നീട് ഡിവൈഎസ്പിയെ കൊണ്ട് അന്വേഷണം നടത്തുകയും ഏറെ അപാകതകള്‍ ഉണ്ടെന്ന് കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് താന്‍ ഇടപെട്ട് ജില്ലാ ക്രൈംബ്രാഞ്ചിലേക്ക് കേസ് ട്രാന്‍സ്ഫര്‍ ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. അതിനെതിരെ മോന്‍സണ്‍ ഹൈക്കോടതിയേയും ഡിജിപിയേയും ഉള്‍പ്പെടെ സമീപിക്കുകയും ചെയ്തു. കേസില്‍ താന്‍ അനാവശ്യമായി ഇടപെട്ടുവെന്ന് കാണിച്ചായിരുന്നു വകുപ്പുതല അന്വേഷണം നടന്നതെന്നും സാബു വ്യക്തമാക്കി.