ഇരിങ്ങാലക്കുടയിൽ വിഷമദ്യം കഴിച്ച് രണ്ട് പേർ മരിച്ചു

 

തൃശ്ശൂർ ഇരിങ്ങാലക്കുടയിൽ വിഷമദ്യം കഴിച്ച് രണ്ട് പേർ മരിച്ചു. ഇരിങ്ങാലക്കുട സ്വദേശികളായ നിശാന്ത്, ബിജു എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് ഇവർ മദ്യം കഴിച്ചത്. ഇതിന് പിന്നാലെ കുഴഞ്ഞുവീഴുകയായിരുന്നു.

രുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും നിശാന്ത് ഇന്നലെ രാത്രിയോടെയും ബിജു ഇന്ന് രാവിലെയും മരിച്ചു. ഇവർ കഴിച്ച മദ്യത്തിന്റെ സാമ്പിൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. സ്പിരിറ്റ് പോലുള്ള ദ്രാവകം കഴിച്ചതാണ് മരണകാരണമെന്ന് പോലീസ് സംശയിക്കുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു.