ആലപ്പുഴ ബൈപ്പാസിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. എറണാകുളം സ്വദേശികളായ ബാബു(40), സുനിൽ(40) എന്നിവരാണ് മരിച്ചത്. രണ്ട് പേർക്ക് ഗുരുതരമായി പരുക്കേറ്റു.
പരുക്കേറ്റ മിൽട്ടൺ, ജോസഫ് എന്നിവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാപ്പു വൈദ്യർ ജംഗ്ഷനിൽ ഇന്ന് പുലർച്ചെയായിരുന്നു അപകടമുണ്ടായത്. കാർ വെട്ടിപ്പൊളിച്ചാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത്.