24 മണിക്കൂറിനിടെ രാജ്യത്ത് 11,610 പേർക്ക് കൂടി കൊവിഡ്; 100 മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 11,610 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,09,37,320 ആയി ഉയർന്നു

100 പേരാണ് കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്തെ കൊവിഡ് മരണം 1,55,913 ആയി. ഇന്നലെ 11,833 പേർ രോഗമുക്തരായി. ഇതോടെ 1,06,44,858 പേർ രോഗമുക്തി നേടിയിട്ടുണ്ട്

നിലവിൽ 1,36,549 പേരാണ് ചികിത്സയിൽ കഴിയുന്നത്. രാജ്യത്ത് ഇതിനോടകം 89,99,230 പേർക്ക് കൊവിഡ് വാക്‌സിൻ നൽകി.