പെരുകുന്ന ആശങ്ക: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2.64 ലക്ഷം പേർക്ക് കൊവിഡ്

 

രാജ്യത്ത് കൊവിഡ് പ്രതിദിന കേസുകൾ രണ്ടര ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,64,202 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തുടർച്ചയായ രണ്ടാം ദിവസമാണ് കൊവിഡ് പ്രതിദിന കേസുകൾ രണ്ട് ലക്ഷം കടക്കുന്നത്.

കേസുകളുടെ എണ്ണത്തിൽ കഴിഞ്ഞ ദിവസത്തേക്കാൾ 4.83 ശതമാനം വർധനവുണ്ടായി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.78 ശതമാനമായി ഉയർന്നു. പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.83 ശതമാനമായി

24 മണിക്കൂറിനിടെ 315 പേർ കൊവിഡ് ബാധിച്ച് മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്തെ ആകെ കൊവിഡ് മരണങ്ങൾ ഇതോടെ 4,85,350 ആയി. 1,09,345 പേർ ഒരു ദിവസത്തിനിടെ രോഗമുക്തി നേടി