ആദ്യം എറിഞ്ഞിട്ടു, പിന്നെ അടിച്ചൊതുക്കി; വിൻഡീസിനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് ജയം
വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് ആറ് വിക്കറ്റ് ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിന് ഇറങ്ങിയ വിൻഡീസ് 176 റൺസിന് ഓൾ ഔട്ടായി. മറുപടി ബാറ്റിംഗിൽ ഇന്ത്യ 28 ഓവറിൽ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടന്നു. വിൻഡീസിന്റെ നാല് വിക്കറ്റുകൾ വീഴ്ത്തിയ യുസ് വേന്ദ്ര ചാഹലാണ് കളിയിലെ താരം ഇന്ത്യക്ക് വേണ്ടി മികച്ച തുടക്കമാണ് ഇഷാൻ കിഷനും രോഹിത് ശർമയും നൽകിയത്. ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റിൽ 84 റൺസ് കൂട്ടിച്ചേർത്തു. 51…