ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ കൊവിഡ് വ്യാപനം. ശിഖർ ധവാൻ അടക്കം നാല് താരങ്ങൾക്കും സപ്പോർട്ട് സ്റ്റാഫിലെ മൂന്ന് പേർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. എങ്കിലും ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഏകദിന പരമ്പര മാറ്റിവെക്കില്ല. പരമ്പരയിലെ ആദ്യ മത്സരം ഞായറാഴ്ച തന്നെ ആരംഭിക്കുമെന്നാണ് ബിസിസിഐ നൽകുന്ന സൂചന
കൊവിഡ് സ്ഥിരീകരിച്ച ശിഖർ ധവാൻ, റിതുരാജ് ഗെയ്ക്ക് വാദ്, നവ്ദീപ് സൈനി, ശ്രേയസ്സ് അയ്യർ എന്നീ താരങ്ങളൊഴിച്ച് മറ്റുള്ളവർ ഇന്നലെ പരിശീലനത്തിന് ഇറങ്ങിയിരുന്നു. കൊവിഡ് ബാധിച്ച താരങ്ങളും സ്റ്റാഫുകളും ഐസോലേഷനിലാണ്. ധവാന് പകരം മായങ്ക് അഗർവാൾ ഇന്ത്യൻ ടീമിനൊപ്പം ചേർന്നു.
ഒന്നാം ഏകദിനത്തിൽ രോഹിതിനൊപ്പം മായങ്ക് ആകും ഇന്ത്യൻ ഇന്നിംഗ്‌സ് ഓപൺ ചെയ്യുക. അഹമ്മാദാബാദിൽ 6,9, 11 തീയതികളിലാണ് ഏകദിന പരമ്പര.