അണ്ടർ 19 ലോകകപ്പ് ജയം: ഇന്ത്യൻ ടീമിലെ ഓരോ താരങ്ങൾക്കും 40 ലക്ഷം രൂപ പാരിതോഷികം

 

അണ്ടർ 19 ഏകദിന ലോകകപ്പിൽ അഞ്ചാം കിരീടം ചൂടിയ ഇന്ത്യൻ ടീമിന് വൻ പാരിതോഷികം. ടീമിലെ ഓരോ അംഗത്തിനും 40 ലക്ഷം രൂപ പാരിതോഷികമായി നൽകും. സപ്പോർട്ട് സ്റ്റാഫിന് 25 ലക്ഷം രൂപ വീതവും നൽകും. ലോകകപ്പ് വിജയത്തിന് പിന്നാലെ ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് പാരിതോഷികം പ്രഖ്യാപിച്ചത്.

ഇന്ത്യൻ ടീമിനെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. ഇന്ത്യൻ യുവനിരയുടെ നേട്ടത്തിൽ അഭിമാനമുണ്ട്. ടൂർണമെന്റിലുടനീളം ടീം പുറത്തെടുത്ത പോരാട്ട വീര്യത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി സുരക്ഷിത കരങ്ങളിലാണെന്നും പ്രധാനമന്ത്രി ട്വീറ്റിൽ പറഞ്ഞു