വധ ഗൂഢാലോചന കേസ്: ദിലീപിന്റെയും കൂട്ടുപ്രതികളുടെയും ശബ്ദസാമ്പിളുകൾ പരിശോധിക്കും

 

വധഗൂഢാലോചന കേസിൽ നടൻ ദിലീപിന്റെയും സഹോദരൻ അനൂപിന്റെയും സഹോദരി ഭർത്താവ് സുരാജിന്റെയും ശബ്ദം പരിശോധിക്കാൻ കോടതിയുടെ അനുമതി. ശബ്ദപരിശോധനയുടെ തീയതി ക്രൈംബ്രാഞ്ച് തീരുമാനിക്കും. ബാലചന്ദ്രകുമാർ പുറത്തുവിട്ട ശബ്ദം ദിലീപ് അടക്കമുള്ള പ്രതികളുടേത് ആണോയെന്ന് ശാസ്ത്രീയമായി ഉറപ്പുവരുത്താനാണ് പരിശോധന

ആലുവ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് അനുമതി. അടുത്ത ദിവസം തന്നെ ശബ്ദപരിശോധന നടത്തും. എവിടെ പരിശോധന നടത്തണമെന്ന കാര്യം ക്രൈംബ്രാഞ്ചിന് തീരുമാനിക്കാം. മുമ്പ് സമാനമായ പല കേസുകളിലും പരിശോധന നടത്തിയിട്ടുള്ളത് കൊച്ചിയിലെ ആകാശ വാണിയിലാണ്. പ്രതികളുടെയും ബാലചന്ദ്രകുമാർ പുറത്തുവിട്ട ശബ്ദസന്ദേശങ്ങളും യോജിക്കുന്നുണ്ടോയെന്ന് പരിശോധിക്കും

മൂന്ന് പ്രതികളുടെയും ശബ്ദസാമ്പിളുകൾ പരിശോധിക്കണമെന്ന് വ്യക്തമാക്കി ക്രൈംബ്രാഞ്ച് കോടതിയിൽ അപേക്ഷ നൽകുകയായിരുന്നു. അപേക്ഷയിൽ പ്രതിഭാഗത്തിന്റെ കൂടി വാദം കേട്ടതിന് ശേഷമാണ് കോടതി അനുമതി നൽകിയത്.