മന്ത്രി ബിന്ദുവിന് ക്ലീൻ ചിറ്റ് നൽകിയ ലോകായുക്ത വിധിക്കെതിരെ പുനഃപരിശോധന ഹർജി നൽകും: ചെന്നിത്തല

  ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിനെതിരായ ഹർജി തള്ളിയ ലോകായുക്ത വിധിക്കെതിരെ പുനഃപരിശോധനാ ഹർജി നൽകുമെന്ന് രമേശ് ചെന്നിത്തല. കണ്ണൂർ വിസി നിയമനത്തിൽ ഗവർണറുടെ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയെ കൂടി പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തണമെന്ന തന്റെ പുതിയ പരാതി ഫയൽ ചെയ്തിട്ടും അത് പരിഗണിക്കാൻ തയ്യാറാകാതെയാണ് വിധി പ്രഖ്യാപനം നടത്തിയത്. വിധി പ്രഖ്യാപനത്തിന് ശേഷം തന്റെ പരാതി കേൾക്കാമെന്ന ലോകായുക്തയുടെ നിലപാട് പരാതിക്കാരനെ അവഹേളിക്കുന്നതിന് തുല്യമാണ് ലോകായുക്തയുടെ വിധിപ്രഖ്യാപനം നിക്ഷിപ്തമായ കടമയുടെ ലംഘനമാണ്. യുജിസി ചട്ടങ്ങൾ…

Read More

മൂര്‍ഖന്റെ കടിയേറ്റാല്‍ പരമാവധി നല്‍കാറ് 25 കുപ്പി ആന്റിവെനം, വാവ സുരേഷിന് കൊടുത്തത് 65 കുപ്പി

  കോട്ടയം:പാമ്പ് കടിയേറ്റ വാവ സുരേഷിന് ചികിത്സാ വേളയില്‍ നല്‍കിയത് 65 കുപ്പി ആന്റിവെനം. ആദ്യമായിട്ടാണ് കോട്ടയം മെഡിക്കല്‍ കോളേജ് പാമ്പ് കടിയേറ്റ ഒരാള്‍ക്ക് ഇത്രയധികം അന്റിവെനം നല്‍കുന്നത്.സാധാരണയായി മൂര്‍ഖന്റെ കടിയേറ്റാല്‍ പരമാവധി 25 കുപ്പിയാണ് നല്‍കാറ്. വാവ സുരേഷിന്റെ ആരോഗ്യ നിലയില്‍ പുരോഗതി കാണാത്തതിനെ തുടര്‍ന്നാണ് കൂടുതല്‍ ഡോസ് ആന്റിവെനം നല്‍കിയത്. ശരീരത്തില്‍ പാമ്പിന്റെ വിഷം കൂടുതല്‍ പ്രവേശിച്ചിരുന്നു. ഇപ്പോള്‍ അദ്ദേഹത്തിന്റെ ആരോഗ്യം സാധാരണ നിലയിലേക്ക് തിരിച്ചുവന്നിട്ടുണ്ട്. പാമ്പ്കടിയേറ്റ ഭാഗത്തെ മുറിവ് ഉണങ്ങാന്‍ ആന്റിബയോട്ടിക്കുകള്‍ നല്‍കുന്നുണ്ട്….

Read More

തിരുവനന്തപുരത്ത് യുവതിയെ കടമുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

  തിരുവനന്തപുരം കുറവൻകോണത്ത് യുവതിയെ കടമുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. നെടുമങ്ങാട് സ്വദേശി വിനീത(38)യാണ് മരിച്ചത്. വിനീതയുടെ കഴുത്തിൽ ആഴത്തിൽ കുത്തേറ്റിട്ടുണ്ട്. ചോര വാർന്നാണ് മരണം. കുറവൻകോണത്തെ ചെടി നഴ്‌സറിയിലെ ജീവനക്കാരിയാണ് വിനീത. ജോലി ചെയ്യുന്ന സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. ചെടികൾക്ക് വെള്ളമൊഴിക്കുന്നതിനായാണ് ഞായറാഴ്ച വിനീത കടയിലെത്തിയത്. ചെടി വാങ്ങാൻ രണ്ട് പേർ എത്തിയെങ്കിലും കടയിൽ ആരെയും കാണാത്തതിനാൽ ഉടമസ്ഥനെ വിളിച്ച് പറയുകയായിരുന്നു. സംശയം തോന്നിയ കടയുടമ മറ്റൊരു ജീവനക്കാരിയെ സ്ഥലത്തേക്ക് പറഞ്ഞുവിട്ടു. ഇവർ വന്ന് പരിശോധിച്ചപ്പോഴാണ്…

Read More

കോഴിക്കോട് സ്വകാര്യ കടയിൽ നിന്നു ലോറിയിൽ കയറ്റിയ 182 ചാക്ക് റേഷനരി പിടികൂടി

കോഴിക്കോട്: സ്വ​കാ​ര്യ ക​ട​യി​ല്‍​നി​ന്ന്​ ലോ​റി​യി​ല്‍ ക​യ​റ്റി​യ റേ​ഷ​ന​രി പൊ​ലീ​സ്​ പി​ടി​കൂ​ടി. 182 ചാ​ക്ക്​ റേ​ഷ​ന​രിയാണ് പിടികൂടിയത്. വ​ലി​യ​ങ്ങാ​ടി​യി​ലെ സീ​ന ട്രേ​ഡേ​ഴ്സി​ല്‍​നി​ന്ന് ക​യ​റ്റി​ക്കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്ന റേ​ഷ​ന​രി​യാ​ണ്‌ ചെ​റൂ​ട്ടി റോ​ഡി​ല്‍​നി​ന്ന്‌ ടൗ​ണ്‍ പൊ​ലീ​സ്‌ പി​ടി​കൂ​ടി​യ​ത്‌. സം​ഭ​വ​ത്തി​ല്‍ ടൗ​ണ്‍ പൊ​ലീ​സ്‌ കേ​സെ​ടു​ത്തു. അ​രി ​പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ലേ​ക്ക്​ മാ​റ്റി. ക​ട​യു​ട​മ നി​ര്‍​മ​ല്‍, ലോ​റി ഡ്രൈ​വ​ര്‍ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി അ​പ്പു​ക്കു​ട്ട​ന്‍,സഹായി ഹുസൈന്‍ എ​ന്നി​വ​രാണ് അറസ്റ്റിലായത്. കോ​ഴി​ക്കോ​ട് താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫി​സ​ര്‍ സ്ഥ​ല​ത്തെ​ത്തി ഇ​ത്​ റേ​ഷ​ന​രി​യാ​ണെ​ന്ന്​ സ്ഥി​രീ​ക​രി​ച്ചു.പൊ​ലീ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. 50 കി​ലോ​യു​ടെ ചാ​ക്കി​ലാ​ണ്…

Read More

ലോകായുക്ത ഓർഡിനൻസ്: മുഖ്യമന്ത്രി ഗവർണറുമായി കൂടിക്കാഴ്ച നടത്തുന്നു

  തിരുവനന്തപുരം:  മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കാണുന്നു. ലോകായുക്ത ഓർഡിനൻസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനാണ് കൂടിക്കാഴ്ച. സർവകലാശാല വിവാദങ്ങൾക്ക് ശേഷം ആദ്യമായാണ് മുഖ്യമന്ത്രി ഗവർണറെ കാണുന്നത്. ലോകായുക്ത ഓർഡിനൻസിൽ ഗവർണർ ഇതുവരെ ഒപ്പിട്ടിട്ടില്ലാത്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ സന്ദർശനം. മുഖ്യമന്ത്രി ഇന്ന് വൈകിട്ട് 5 മണിയോടുകൂടിയാണ് കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്ത് എത്തിയത്. തിരുവനന്തപുരത്ത് എത്തിയ ശേഷം ക്ലിഫ് ഹൗസിൽ പോയി. അവിടെ നിന്ന് തൊട്ടടുത്ത സമയത്ത് തന്നെ അദ്ദേഹം രാജ്ഭവനിലേക്ക് എത്തുകയായിരുന്നു.

Read More

മന്ത്രി വീണാ ജോർജ് ഫോൺ വിളിച്ചു; മികച്ച പരിചരണത്തിന് നന്ദി പറഞ്ഞു വാവ സുരേഷ്

പാമ്പുകടിയേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷുമായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഫോണിൽ സംസാരിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനിലയെപ്പറ്റി മന്ത്രി ചോദിച്ചറിഞ്ഞു. നാളെ ഡിസ്ചാർജ് ചെയ്യാനാണ് സാധ്യത. മികച്ച പരിചരണമൊരുക്കിയതിന് മന്ത്രിയോട് വാവ സുരേഷ് നന്ദി പറഞ്ഞു. വാവ സുരേഷിന്റെ ആരോഗ്യനില സാധാരണ നിലയിലായതിനെ തുടർന്ന് മുറിയിലേക്ക് മാറ്റിയിരുന്നു. ഇന്നലെ മുതൽ നടക്കാൻ തുടങ്ങിയിരുന്നു. മൂർഖന്റെ കടിയിലൂടെ ശരീരത്തിൽ എത്തിയ പാമ്പിൻ വിഷം പൂർണമായി നീങ്ങിയതിനാൽ ആന്റിവെനം നൽകുന്നത് നിർത്തി. മുറിവുണക്കാനുള്ള ആന്റിബയോട്ടിക്…

Read More

സംസ്ഥാനത്ത് ഇന്ന് 26,729 പേർക്ക് കൊവിഡ്, 22 മരണം; 49,261 പേർക്ക് രോഗമുക്തി

കേരളത്തിൽ 26,729 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 3989, തിരുവനന്തപുരം 3564, തൃശൂർ 2554, കോട്ടയം 2529, കൊല്ലം 2309, കോഴിക്കോട് 2071, മലപ്പുറം 1639, ആലപ്പുഴ 1609, കണ്ണൂർ 1442, പത്തനംതിട്ട 1307, പാലക്കാട് 1215, ഇടുക്കി 1213, വയനാട് 825, കാസർഗോഡ് 463 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 88,098 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,01,814 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 4,92,364 പേർ…

Read More

വയനാട് ജില്ലയില്‍ 825 പേര്‍ക്ക് കൂടി കോവിഡ്

വയനാട് ജില്ലയില്‍ 825 പേര്‍ക്ക് കൂടി കോവിഡ് വയനാട് ജില്ലയില്‍ ഇന്ന് (06.02.22) 825 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 1594 പേര്‍ രോഗമുക്തി നേടി. 6 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 822 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. വിദേശത്തു നിന്ന് വന്ന ഒരാൾക്കും ഇതര സംസ്ഥാനത്തിൽ നിന്ന് വന്ന 2 പേർക്കും രോഗം സ്ഥിരീകരിച്ചു . ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 159702 ആയി. 149539 പേര്‍ രോഗമുക്തരായി.നിലവില്‍ 8497 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍…

Read More

ബൗളർമാർ മിന്നലായി; ഒന്നാം ഏകദിനത്തിൽ വിൻഡീസ് 176ന് പുറത്ത്

അഹമ്മദാബാദിൽ നടക്കുന്ന ഒന്നാം ഏകദിനത്തിൽ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് 43.5 ഓവറിൽ 176 റൺസിന് ഓൾ ഔട്ടായി. ടോസ് നഷ്ടപ്പട്ട് ബാറ്റിംഗിന് ഇറങ്ങേണ്ടി വന്ന വിൻഡീസിനെ ഇന്ത്യൻ ബൗളർമാർ വരിഞ്ഞുമുറുക്കുകയായിരുന്നു. ഒരു ഘട്ടത്തിൽ മൂന്നക്കം കടക്കില്ലെന്ന് തോന്നിയ വിൻഡീസിനെ ജേസൺ ഹോൾഡറാണ് വലിയ നാണക്കേടിൽ നിന്ന് രക്ഷിച്ചത്. 13 റൺസിൽ ആദ്യ വിക്കറ്റ് നഷ്ടമായ വിൻഡീസ് 71 റൺസിനിടെ 5 വിക്കറ്റും 79 റൺസെടുക്കുന്നതിനിടെ ഏഴ് വിക്കറ്റും വീണ് പതറിയിരുന്നു. എട്ടാം വിക്കറ്റിൽ ഒന്നിച്ച…

Read More

ലതാ മങ്കേഷ്‌കറുടെ സംസ്‌കാര ചടങ്ങുകൾ വൈകുന്നേരം 6.30ന്; പ്രധാനമന്ത്രി പങ്കെടുക്കും

  അന്തരിച്ച മഹാഗായിക ലതാ മങ്കേഷ്‌കറുടെ ശവസംസ്‌കാര ചടങ്ങുകൾ വൈകുന്നേരം 6.30ന് മുംബൈ ശിവജി പാർക്കിൽ നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. രാവിലെ 9.47ഓടെയാണ് ലതാ മങ്കേഷ്‌കർ അന്തരിച്ചത്. മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ നിന്നും ഭൗതിക ശരീരം വസതിയിൽ എത്തിച്ചു. പ്രിയ ഗായികക്ക് അന്ത്യയാത്ര നൽകാനായി വലിയൊരു നിരയാണ് വസതിയിലേക്ക് എത്തുന്നത്. കൊവിഡ് ബാധയെ തുടർന്ന് ജനുവരി 8നാണ് ലത മങ്കേഷ്‌കറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം…

Read More