മന്ത്രി ബിന്ദുവിന് ക്ലീൻ ചിറ്റ് നൽകിയ ലോകായുക്ത വിധിക്കെതിരെ പുനഃപരിശോധന ഹർജി നൽകും: ചെന്നിത്തല

 

ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിനെതിരായ ഹർജി തള്ളിയ ലോകായുക്ത വിധിക്കെതിരെ പുനഃപരിശോധനാ ഹർജി നൽകുമെന്ന് രമേശ് ചെന്നിത്തല. കണ്ണൂർ വിസി നിയമനത്തിൽ ഗവർണറുടെ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയെ കൂടി പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തണമെന്ന തന്റെ പുതിയ പരാതി ഫയൽ ചെയ്തിട്ടും അത് പരിഗണിക്കാൻ തയ്യാറാകാതെയാണ് വിധി പ്രഖ്യാപനം നടത്തിയത്. വിധി പ്രഖ്യാപനത്തിന് ശേഷം തന്റെ പരാതി കേൾക്കാമെന്ന ലോകായുക്തയുടെ നിലപാട് പരാതിക്കാരനെ അവഹേളിക്കുന്നതിന് തുല്യമാണ്

ലോകായുക്തയുടെ വിധിപ്രഖ്യാപനം നിക്ഷിപ്തമായ കടമയുടെ ലംഘനമാണ്. യുജിസി ചട്ടങ്ങൾ പൂർണമായും ലംഘിച്ചുകൊണ്ട് കണ്ണൂർ വിസിയായി ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകണമെന്ന് മന്ത്രി ബിന്ദു ശുപാർശ ചെയ്തുവെന്നതിൽ മന്ത്രിക്കോ ലോകായുക്തക്കോ തർക്കമില്ല. മന്ത്രിയുടെ ശുപാർശ സ്വജനപക്ഷപാതത്തിനും അധികാര ദുർവിനിയോഗത്തിനും മതിയായ തെളിവാണ്. മുഖ്യമന്ത്രിയുടെ നടപടിയും വ്യക്തമായ സ്വജനപക്ഷപാതമാണെന്നും ചെന്നിത്തല പറഞ്ഞു.