ബന്ധുനിയമനത്തിൽ ലോകായുക്ത വിധിക്കെതിരെ മന്ത്രി കെ ടി ജലീൽ ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും. ലോകായുക്തയുടെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജലീൽ ഹർജി നൽകും. കേസ് തീർപ്പാക്കുന്നതുവരെ തുടർ നടപടികൾ സ്റ്റേ ചെയ്യണമെന്നും ജലീൽ ആവശ്യപ്പെടും
സ്വജനപക്ഷപാതവും സത്യപ്രതിജ്ഞലംഘനവും നടത്തിയ ജലീലിനെ മന്ത്രിസഭയിൽ നിന്ന് നീക്കാൻ മുഖ്യമന്ത്രി നടപടി സ്വീകരിക്കണമെന്നായിരുന്നു ലോകായുക്ത നിർദേശം. എന്നാൽ രേഖകളും വസ്തുതകളും കൃത്യമായി പരിശോധിക്കാതെയാണ് ലോകായുക്തയുടെ കണ്ടെത്തലെന്ന് ജലീൽ പറയുന്നു. ഇക്കാര്യം നേരത്തെ ഹൈക്കോടതിയെ അറിയിച്ചതാണെന്നും ജലീൽ ചൂണ്ടിക്കാട്ടും.