ലോകായുക്ത വിധിക്കെതിരെ ജലീൽ ഹൈക്കോടതിയെ സമീപിക്കും; നിയമോപദേശം തേടി

 

ബന്ധുനിയമന വിവാദത്തിൽ മന്ത്രിസ്ഥാനത്ത് നിന്ന് നീക്കണമെന്ന ലോകായുക്തയുടെ റിപ്പോർട്ടിനെതിരെ കെ ടി ജലീൽ ഹൈക്കോടതിയെ സമീപിച്ചേക്കും. ഇതിനായി അദ്ദേഹം നിയമവിദഗ്ധരുമായി ആലോചന തുടങ്ങി. അവധിക്കാല ബഞ്ചിന് മുന്നിൽ ഹർജി എത്തിക്കുന്നതിനുള്ള ശ്രമമാണ് നടത്തുന്നത്.

അടിയന്തര പ്രാധാന്യത്തോടെ ഹർജി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടേക്കും. അതേസമയം ലോകായുക്ത റിപ്പോർട്ട് അതീവ ഗൗരവതരമാണ്. അഴിമതി നിരോധനത്തിനായി നിയമപരമായി സ്ഥാപിക്കപ്പെട്ട അതോറ്റിയുടെതാണ് റിപ്പോർട്ട്. മന്ത്രിസ്ഥാനത്ത് തുടരാൻ യോഗ്യതയില്ലെന്ന റിപ്പോർട്ട് അപൂർവമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.