യൂട്യൂബർ വിജയ് പി നായരെ ആക്രമിച്ച കേസിൽ ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവർ മുൻകൂർ ജാമ്യം തേടി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും. കീഴ്ക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നത്.
ഹൈക്കോടതിയുടെ തീരുമാനം കൂടി വന്ന ശേഷം തുടർ നടപടികൾ സ്വീകരിക്കാമെന്ന നിലപാടിലാണ് പോലീസ്. നിലവിൽ പോലീസിന്റെ നിരീക്ഷണത്തിലാണ് ഭാഗ്യലക്ഷ്മിയും സംഘവും. കീഴ്ക്കോടതിയിൽ സ്വീകരിച്ച നിലപാട് തന്നെയാകും പോലീസ് ഹൈക്കോടതിയിലും എടുക്കുക.
വീഡിയോ സഹിതം തെളിവുള്ളതിനാൽ ദേഹോപദ്രവമേൽപ്പിച്ചുള്ള മോഷണ കുറ്റം എന്ന നിലയിലേക്ക് നിലപാട് കടുപ്പിക്കാനും പോലീസ് ആലോചിക്കുന്നുണ്ട്.