യുഎഇ കോൺസുലേറ്റ് വഴി പാഴ്‌സലുകൾ വിതരണം ചെയ്ത കേസിൽ കസ്റ്റംസ് നിയമോപദേശം തേടി. കേസിൽ കോൺസുൽ ജനറലിനേയും, മന്ത്രിയേയും ചോദ്യം ചെയ്യണ്ട സാഹചര്യത്തിലാണ് നിയമോപദേശം തേടിയത്.
മത ഗ്രന്ഥവും, ഈന്തപ്പഴവും എത്തിയത് കോൺസൽ ജനറലിന്റെ പേരിലാണ്. സംഭവം FEMA, FERA , FCRA എന്നിവയുടെ ലംഘനമെന്ന് നിയമോപദേശം ലഭിച്ചു. കേസിൽ ഈ വകുപ്പുകൾ നിലനിൽക്കുമെന്നും നിയമോപദേശം ലഭിച്ചു.
അതേസമയം, കോൺസുലേറ്റ് വഴിയെത്തിച്ച ഈന്തപ്പഴത്തിന്റെ കണക്ക് കസ്റ്റംസ് ആവശ്യപ്പെട്ടു. സാമൂഹികക്ഷേമ വകുപ്പ് സെക്രട്ടറിക്ക് ഈ ആവശ്യം ഉന്നയിച്ച് കസ്റ്റംസ് നോട്ടിസ് നൽകി.