രാജ്യസഭയിൽ കാർഷിക പരിഷ്‌കരണ ബില്ലുകൾ പാസാക്കുന്നതിനിടെയുണ്ടായ ബഹളത്തിൽ നടപടിയുമായി സഭാ അധ്യക്ഷൻ കൂടിയായ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. സഭയെ അവഹേളിക്കുന്ന തരത്തിലുള്ള പെരുമാറ്റം ചില അംഗങ്ങളുടെ ഭാഗത്തുനിന്നുണ്ടായി എന്ന് വെങ്കയ്യ നായിഡു പറഞ്ഞു
രാജ്യസഭാ ഉപാധ്യക്ഷനെ അപമാനിച്ചതിന് തൃണമൂൽ അംഗം ഡെറിക് ഒബ്രിയാൻ, കെ കെ രാഗേഷ്, എളമരം കരീം ഉൾപ്പെടെ എട്ട് പേരെ സഭയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. ഒരാഴ്ചത്തേക്കാണ് സസ്‌പെൻഷൻ. എംപിമാരുടെ പെരുമാറ്റം അപലപനീയമാണെന്ന് ഉപരാഷ്ട്രപതി പറഞ്ഞു