24 മണിക്കൂറിനിടെ 2.78 ലക്ഷം രോഗികള്‍; ലോകത്ത് 31,227,480 കൊവിഡ് ബാധിതര്‍, 965,030 മരണം

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 31,227,480 ആയി ഉയര്‍ന്നു. 965,030 പേരാണ് രോഗംബാധമൂലം മരണമടഞ്ഞത്. 22,821,301 പേര്‍ രോഗമുക്തി നേടി. അമേരിക്ക, ഇന്ത്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളിലാണ് രോഗബാധിതരുടെ എണ്ണം ഏറ്റവും കൂടുതലുള്ളത്. കഴിഞ്ഞ 24 മണിക്കുറിനിടെ 2.78 ലക്ഷം രോഗികളാണ് ലോകത്ത് റിപോര്‍ട്ട് ചെയ്ത

അമേരിക്കയില്‍ കൊവിഡ് ബാധിതരുടെ എണ്ണം എഴുപത് ലക്ഷം കടന്നു. ഇതുവരെ 7,004,768 പേര്‍ക്കാണ് യു.എസില്‍ രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 204,118 ആയി ഉയര്‍ന്നു. 4,250,140 പേര്‍ സുഖം പ്രാപിച്ചു.രോഗബാധിതരുടെ എണ്ണത്തില്‍ ബ്രസീലാണ് ഇപ്പോഴും മൂന്നാം സ്ഥാനത്ത്. രാജ്യത്ത് 4,544,629 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 136,895 ആയി. 3,851,227 പേര്‍ സുഖം പ്രാപിച്ചു.

ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 54 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 92,605 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതായാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക്. 54,00,619 പേര്‍ക്കാണ് ഇത് വരെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചത് ഇന്നലെ മാത്രം 1,133 കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ ഔദ്യോഗിക കണക്കുകളനുസരിച്ച് രാജ്യത്ത് ആകെ കൊവിഡ് മരണം 86,752 ആയി.നിലവില്‍ 10,10,824 പേരാണ് രാജ്യത്ത് കൊവിഡ് ചികില്‍സയില്‍ ഉള്ളത്. ഇത് വരെ 43,03,043 പേര്‍ രോഗമുക്തി നേടി. 79.68 ശതമാനമാണ് നിലവില്‍ രോഗമുക്തി നിരക്ക്.

രാജ്യങ്ങളിലെ രോഗബാധയുടെ വിശദാംശങ്ങള്‍ ഇപ്രകാരമാണ്. രാജ്യം, ആകെ രോഗികള്‍, ബ്രായ്ക്കറ്റില്‍ മരണം എന്ന ക്രമത്തില്‍: ബ്രസീല്‍- 4,544,629 (1,36,895), ഇന്ത്യ- 5,485,612(87,909), റഷ്യ- 1,103,399 (19,418), പെറു- 762,865 (31,369), മെക്സിക്കോ- 697,663 (73,493), കൊളമ്പിയ-765,076 (24,208), സ്പെയിന്‍- 659,334 (30,495), ചിലി- 444,274 (12,286).