രാജ്യത്ത് തുടർച്ചയായ അഞ്ചാം ദിവസവും കൊവിഡ് പ്രതിദിന കേസുകൾ ഒരു ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,45,384 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ റിപ്പോർട്ട് ചെയ്തതിൽ ഏറ്റവുമുയർന്ന പ്രതിദിന കണക്കാണിത്
രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 1,32,05,926 ആയി ഉയർന്നു. 794 പേർ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചു. 77,567 പേർ രോഗമുക്തി നേടി. ഇതിനോടകം 1,19,90,859 പേരാണ് രോഗമുക്തി നേടിയത്.
1,68,436 പേർ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചു. നിലവിൽ 10,46,631 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിനോടകം 9.8 കോടി പേർക്ക് കൊവിഡ് വാക്‌സിൻ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.