കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിൽ എം ശിവശങ്കർ നാളെ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമിപിക്കും. ശിവശങ്കറിനായി അദ്ദേഹത്തിന്റെ അഭിഭാഷകർ ജാമ്യാപേക്ഷ തയ്യാക്കിയിട്ടുണ്ട്. സ്വർണക്കടത്ത്, ഡോളർ ഇടപാട്, ഈന്തപ്പഴവും മതഗ്രന്ഥങ്ങളും വിതരണം ചെയ്തതിലെ അന്വേഷണവും ചൂണ്ടിക്കാട്ടിയാകും ഹർജി നൽകുക
നിലവിൽ തിരുവനന്തുപരം മെഡിക്കൽ കോളജിൽ ഓർത്തോ ഐസിയുവിൽ കഴിയുകയാണ് ശിവശങ്കർ. കസ്റ്റംസ് സംഘം ഇന്ന് ആശുപത്രിയിൽ എത്തി അറസ്റ്റ് രേഖപ്പെടുത്തിയാൽ ആരോഗ്യാവസ്ഥ ഉൾപ്പെടെ ചൂണ്ടിക്കാട്ടി ജാമ്യഹർജി സമർപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട എൻഫോഴ്‌സ്‌മെന്റ് കേസിൽ ശിവശങ്കറിന് ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയിരുന്നു.