ലോകായുക്ത ഓർഡിനൻസ്: മുഖ്യമന്ത്രി ഗവർണറുമായി കൂടിക്കാഴ്ച നടത്തുന്നു

 

തിരുവനന്തപുരം:  മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കാണുന്നു. ലോകായുക്ത ഓർഡിനൻസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനാണ് കൂടിക്കാഴ്ച.

സർവകലാശാല വിവാദങ്ങൾക്ക് ശേഷം ആദ്യമായാണ് മുഖ്യമന്ത്രി ഗവർണറെ കാണുന്നത്. ലോകായുക്ത ഓർഡിനൻസിൽ ഗവർണർ ഇതുവരെ ഒപ്പിട്ടിട്ടില്ലാത്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ സന്ദർശനം.

മുഖ്യമന്ത്രി ഇന്ന് വൈകിട്ട് 5 മണിയോടുകൂടിയാണ് കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്ത് എത്തിയത്. തിരുവനന്തപുരത്ത് എത്തിയ ശേഷം ക്ലിഫ് ഹൗസിൽ പോയി. അവിടെ നിന്ന് തൊട്ടടുത്ത സമയത്ത് തന്നെ അദ്ദേഹം രാജ്ഭവനിലേക്ക് എത്തുകയായിരുന്നു.