ലോകായുക്ത നിയമഭേദഗതി: ഗവർണറുടെ തീരുമാനം മുഖ്യമന്ത്രി മടങ്ങിയെത്തിയതിന് ശേഷമെന്ന് സൂചന

 

ലോകായുക്ത നിയമഭേദഗതി: ഗവർണറുടെ തീരുമാനം മുഖ്യമന്ത്രി മടങ്ങിയെത്തിയതിന് ശേഷമെന്ന് സൂചന
ലോകായുക്ത നിയമഭേദഗതി ഓർഡിനൻസിൽ ഗവർണറുടെ തീരുമാനം വൈകുന്നു. മുഖ്യമന്ത്രി സംസ്ഥാനത്തേക്ക് മടങ്ങിയെത്തിയ ശേഷമാകും ഇക്കാര്യത്തിൽ ഗവർണർ തീരുമാനമെടുക്കുക. മുഖ്യമന്ത്രി ഗവർണറുമായി കൂടിക്കാഴ്ച നടത്താനും സാധ്യതയുണ്ട്. ഓർഡിനൻസിൽ വിവിധ നിയമ വിദഗ്ധരുമായി ഗവർണർ അഭിപ്രായം തേടുന്നുണ്ട്

ഓർഡിനൻസിന് രാഷ്ട്രപതിയുടെ അനുമതി വേണ്ടെന്ന് സർക്കാർ വിശദീകരണം നൽകിയിരുന്നു. ഇനി ഗവർണറുടെ തീരുമാനമാണ് നിർണായകമാകുക. വിഷയത്തിൽ ഗവർണർ നിലപാട് എടുക്കാത്തതിനാൽ നിയമസഭാ സമ്മേളനത്തിന്റെ തീയതി പോലും നിശ്ചയിക്കാതെ സർക്കാർ നീട്ടിവെച്ചിരിക്കുകയാണ്

ലോകായുക്ത ഭേദഗതിയെ സിപിഐയും ശക്തമായി എതിർക്കുകയാണ്. ലോകായുക്ത ഭേദഗതിയെ മന്ത്രിസഭാ യോഗത്തിൽ പിന്തുണച്ചതിൽ സിപിഐ മന്ത്രിമാർക്കെതിരെ പാർട്ടി യോഗത്തിൽ രൂക്ഷ വിമർശനം ഉയർന്നു. മന്ത്രിമാർ ജാഗ്രത പാലിച്ചില്ലെന്ന് സിപിഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു.