ബീജിംഗ് ഒളിമ്പിക്‌സ്; പ്രധാന ചടങ്ങുകളിൽ നിന്ന് ഇന്ത്യ വിട്ടുനിൽക്കും

 

ചൈനക്കെതിരെ പ്രതിഷേധവുമായി ഇന്ത്യ. ശൈത്യകാല ഒളിമ്പിക്‌സിന്‍റെ ഉദ്ഘാടന, സമാപന ചടങ്ങുകളില്‍ നിന്ന് ഇന്ത്യ വിട്ടുനില്‍ക്കും. ഇന്ത്യക്കെതിരെ ഗല്‍വാനില്‍ ചൈനീസ് നീക്കം നയിച്ച ക്വി ഫാബോയെ ദീപശിഖാവാഹകനായി നിശ്ചയിച്ചതിലാണ് പ്രതിഷേധം. ഇന്ത്യയും ചൈനയും അടക്കം നാല് രാജ്യങ്ങളുടെ തലവന്മാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന യോഗത്തിൽ ഈ വിഷയം ഉന്നയിക്കുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

അതേ സമയം ഇന്ത്യ ഒളിംപിക്സിൽ നിന്ന് വിട്ടുനില്ക്കില്ല. ജമ്മുകശ്മീരിൽ നിന്നുള്ള സ്കീയിംഗ് താരം ആരിഫ് ഖാൻ ഗെയിംസിലെ രണ്ടിനങ്ങളിൽ പങ്കെടുക്കും. ഉദ്ഘാടനവും സമാപനവും ബഹിഷ്ക്കരിച്ചു കൊണ്ട് നയതന്ത്രതലത്തിൽ ഇന്ത്യ ചൈനക്കെതിരായ നിലപാട് ശക്തമാക്കുകയാണ്. അതിർത്തിയിലെ സേനാ പിൻമാറ്റത്തിൽ ഒരു പുരോഗതിയും ഇല്ലാത്തപ്പോഴാണ് ഈ തീരുമാനം.