രോഹിതിന് കീഴിൽ ഇന്ത്യ ഇന്നിറങ്ങുന്നു; വിൻഡീസിനെതിരായ ആദ്യ ഏകദിനം അഹമ്മദാബാദിൽ

 

ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പരമ്പരയിലെ ആദ്യ ഏകദിന മത്സരം ഇന്ന്. ഉച്ചയ്ക്ക് 1.30ന് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിലാണ് മത്സരം. രോഹിത് ശർമ ഇന്ത്യൻ ഏകദിന ടീം നായകനായതിന് ശേഷമുള്ള ആദ്യ പരമ്പരയാണിത്.

ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പര തോറ്റതിന്റെ ക്ഷീണമകറ്റാനാണ് ഇന്ത്യയുടെ ശ്രമം. അതേസമയം കൊവിഡ് വ്യാപനം ഇന്ത്യൻ ക്യാമ്പിനെ പിടിച്ചുലക്കുകയാണ്. ശിഖർ, ധവാൻ, ശ്രേയസ്സ് അയ്യർ, റിതുരാജ് ഗെയ്ക്ക് വാദ്, നവ്ദീപ് സൈനി എന്നിവർ കൊവിഡ് ബാധിതരായത് ടീമിന് തിരിച്ചടിയാണ്

മായങ്ക് അഗർവാളിന്റെ ക്വാറന്റൈൻ പൂർത്തിയാകാത്തതിനാൽ ഇഷാൻ കിഷനാകും രോഹിതിനൊപ്പം ഇന്നിംഗ്‌സ് ഓപൺ ചെയ്യുക. ദീപക് ഹൂഡ ഇന്ന് അരങ്ങേറ്റം കുറിക്കാനും സാധ്യതയുണ്ട്.