ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഏകദിന പരമ്പരക്ക് നാളെ തുടക്കം. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിൽ പകലും രാത്രിയുമായാണ് മത്സരം. ഏകദിന ക്രിക്കറ്റിൽ ഇന്ത്യ 1000 മത്സരം തികയ്ക്കുന്നുവെന്ന പ്രത്യേകത കൂടി മത്സരത്തിനുണ്ട്.
ഏകദിന ടീമിന്റെ നായകനായി രോഹിത് ശർമയെ തെരഞ്ഞെടുത്തത്തിന് ശേഷമുള്ള ആദ്യ മത്സരമാണിത്. ഇന്ത്യൻ ടീം പരിശീലനം നടത്തുന്നതിന്റെ ചിത്രങ്ങൾ ബിസിസിഐ ട്വീറ്റ് ചെയ്തിട്ടുണ്ട്. അതേസമയം കൊവിഡിന്റെ പിടിയിലാണ് ക്യാമ്പ്.
ശിഖർ ധവാൻ, ശ്രേയസ്സ് അയ്യർ, റിതുരാജ് ഗെയ്ക്ക് വാദ്, നവ്ദീപ് സൈനി എന്നിവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൂടാതെ സപ്പോർട്ട് സ്റ്റാഫിലെ മൂന്ന് പേരും രോഗബാധയുണ്ട്. ഇവർ ഐസോലേഷനിൽ തുടരുകയാണ്