ഇന്ത്യ-ന്യൂസിലാൻഡ് ടി20 പരമ്പരക്ക് ഇന്ന് തുടക്കം. രാത്രി ഏഴ് മണിക്ക് ജയ്പൂരിലെ സവായ് മാൻസിംഗ് സ്റ്റേഡിയത്തിലാണ് മത്സരം. പരമ്പരയിൽ മൂന്ന് മത്സരങ്ങളാണുള്ളത്. രണ്ടാം മത്സരം നവംബർ 19ന് റാഞ്ചിയിലും മൂന്നാം മത്സരം 21ന് കൊൽക്കത്ത ഈഡൻ ഗാർഡനിലും നടക്കും
പുതിയ നേതൃത്വത്തിന് കീഴിലാണ് ടീം ഇന്ത്യ ഇന്നിറങ്ങുന്നത്. രാഹുൽ ദ്രാവിഡ് പരിശീലകനും രോഹിത് ശർമ നായകനും ആയതിന് ശേഷമുള്ള ആദ്യ ടി20 മത്സരം കൂടിയാണിത്. കിവീസുമായുള്ള പരമ്പര മുതലാണ് രോഹിത് ഇന്ത്യൻ ടി20 ടീമിന്റെ പെർമനന്റ് ക്യാപ്റ്റനാകുന്നത്
ടി20 ലോകകപ്പിൽ ന്യൂസിലാൻഡിനോട് പരാജയപ്പെട്ടതിന്റെ കണക്ക് കൂടി ഇന്ത്യക്ക് തീർക്കാനുണ്ട്. ന്യൂസിലാൻഡിനോട് വിജയിച്ചിരുന്നുവെങ്കിൽ ഇന്ത്യക്ക് സെമിയിൽ കടക്കാമായിരുന്നു. അതേസമയം ലോകകപ്പ് ഫൈനലിൽ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ടതിന്റെ ആഘാതം മറികടക്കാനായാണ് കീവീസ് ഇന്നിറങ്ങുന്നത്.