കരിപ്പൂര്‍ വിമാനത്താവളത്തില്‍ മൂന്നു മിനിറ്റില്‍ കൂടുതല്‍ വാഹനം പാര്‍ക്ക് ചെയ്താല്‍ 500 രൂപ പിഴ

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ മൂന്നു മിനിറ്റില്‍ കൂടുതല്‍ വാഹനം പാര്‍ക്ക് ചെയ്താല്‍ 500 രൂപ പിഴ. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള എല്ലാ വിമാനത്താവളങ്ങളിലും വാഹന പാര്‍ക്കിങ് സംബന്ധിച്ച് നടപ്പാക്കിയ പരിഷ്‌കാരത്തിന്റെ ഭാഗമായാണ് ഈ നടപടി. ടെര്‍മിനലിന് മുന്‍വശം ‘നോ പാര്‍ക്കിങ്’ ഭാഗമാണ്. യാത്രക്കാരെ കയറ്റുക, ഇറക്കുക എന്നീ ആവശ്യത്തിന് മാത്രമാണ് ഇവിടെ അനുമതിയുള്ളത്.

Read More

പുതിയ നേതൃത്വവുമായി ഇന്ത്യ; ഒന്നാം ടി20യിൽ ന്യൂസിലാൻഡ് ആദ്യം ബാറ്റ് ചെയ്യും

പുതിയ നേതൃത്വവുമായി ഇന്ത്യ; ഒന്നാം ടി20യിൽ ന്യൂസിലാൻഡ് ആദ്യം ബാറ്റ് ചെയ്യും ന്യൂസിലാൻഡിനെതിരായ ആദ്യ ടി20യിൽ ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ ആദ്യം ബൗൾ ചെയ്യാനുള്ള തീരുമാനമെടുത്തു. ജയ്പൂരിലാണ് മത്സരം. ടി20 ടീമിന്റെ സ്ഥിരം നായകനായുള്ള രോഹിത് ശർമയുടെ അരങ്ങേറ്റ മത്സരം കൂടിയാണിത്. കൂടാതെ ഇന്ത്യൻ പരിശീലക സ്ഥാനത്ത് രാഹുൽ ദ്രാവിഡും ഇന്ന് അരങ്ങേറുകയാണ്. വെങ്കിടേഷ് അയ്യരും ഇന്ത്യൻ ജേഴ്‌സിയിൽ ഇന്ന് അരങ്ങേറ്റം കുറിക്കുകയാണ്. ലോകകപ്പിൽ സെമി കാണാതെ മടങ്ങിയതിന്റെ ക്ഷീണം മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ്…

Read More

”കേസുകൊടുക്കുമെന്നു പറഞ്ഞവരെ പേടിച്ചല്ല മയിലിനെ കറിവയ്ക്കാതിരുന്നത്”; വിവാദങ്ങളോട് പ്രതികരിച്ച് ഫിറോസ്

ഭീഷണിപ്പെടുത്തുകയും കേസുകൊടുക്കുകയും ചെയ്യുമെന്ന് പറഞ്ഞവരെ പേടിച്ചല്ല മയിലിനെ കൊല്ലേണ്ടെന്നു തീരുമാനിച്ചതെന്ന് ഫുഡ് വ്‌ളോഗർ ഫിറോസ് ചുട്ടിപ്പാറ. സീരിയലുകളും സിനിമകളും പോലെ പ്രത്യേകം തിരക്കഥ തയാറാക്കിയാണ് വിഡിയോ ചെയ്തത്. തിരക്കഥയിൽ പ്ലാൻ ചെയ്തതെല്ലാമാണ് കൃത്യമായി ഷൂട്ട് ചെയ്ത് പുറത്തുവിട്ടതെന്നും അദ്ദേഹം പറഞ്ഞു. പുതിയ വിവാദങ്ങൾക്കു പിറകെ മീഡിയവണ്ണിനു നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഫിറോസിന്റെ പ്രതികരണം. ഇതൊരു സീരിയലുപോലെ ക്രിയേറ്റ് ചെയ്‌തെടുത്തതാണ്. നാട്ടിൽനിന്ന് വരുമ്പോൾ തന്നെ മയിലിനെ കറിവയ്ക്കാനുള്ള പ്ലാനുണ്ടായിരുന്നില്ല. ഒരു സീരിയലായെടുത്ത് ആളുകളെ രസകരമായ കാഴ്ചകൾ കാണിക്കുകയായിരുന്നു ലക്ഷ്യം….

Read More

കേരളത്തില്‍ ഇന്ന് 6849 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 6849 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 958, കോഴിക്കോട് 932, തിരുവനന്തപുരം 839, തൃശൂര്‍ 760, കോട്ടയം 700, കൊല്ലം 523, കണ്ണൂര്‍ 437, വയനാട് 330, ഇടുക്കി 292, ആലപ്പുഴ 267, പാലക്കാട് 249, പത്തനംതിട്ട 240, മലപ്പുറം 237, കാസര്‍ഗോഡ് 85 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 69,334 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 39 തദ്ദേശ…

Read More

വയനാട് ജില്ലയില്‍ 330 പേര്‍ക്ക് കൂടി കോവിഡ് ;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് – 18.68

  വയനാട് ജില്ലയില്‍ ഇന്ന് (17.11.21) 330 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 183 പേര്‍ രോഗമുക്തി നേടി. 3 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 18.68 ആണ്. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 129865 ആയി. 126600 പേര്‍ രോഗമുക്തരായി. നിലവില്‍ 2335 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 2189 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്….

Read More

റോയിയുടെ ഇടപെടലിൽ ദുരൂഹത; പോലീസിൽ പരാതി നൽകി അൻസിയുടെ കുടുംബം

  കൊച്ചിയിൽ മോഡലുകളുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് അൻസി കബീറിന്റെ കുടുംബം. വിപുലമായ അന്വേഷണം ആവശ്യപ്പെട്ട് പാലാരിവട്ടം പോലീസിൽ ഇവർ പരാതി നൽകി. നമ്പർ 18 ഹോട്ടലുടമ റോയിയുടെ ഇടപെടലിൽ സംശയമുണ്ടെന്നും ഹോട്ടലിലെ ദൃശ്യങ്ങൾ റോയി നശിപ്പിച്ചെന്നാണ് പോലീസ് തങ്ങളെ അറിയിച്ചതെന്നും അൻസിയുടെ ബന്ധുക്കൾ പറഞ്ഞു അൻസിയുടെ കാറിനെ മറ്റൊരു കാർ പിന്തുടർന്നത് എന്തിനെന്ന് അറിയണം. റോയിയെ നേരത്തെ അറിയില്ല. പോലീസിന്റെ ഇതുവരെയുള്ള അന്വേഷണം തൃപ്തികരമാണ്. എന്നാൽ ദൃശ്യങ്ങൾ നശിപ്പിച്ചിട്ടും റോയിക്കെതിരെ പോലീസ് നടപടി സ്വീകരിക്കാത്തത്…

Read More

ശബരിമല ദർശനത്തിന് വ്യാഴാഴ്ച മുതൽ സ്‌പോട്ട് ബുക്കിംഗ് സൗകര്യം

  ശബരിമല ദർശനത്തിന് വ്യാഴാഴ്ച മുതൽ സ്‌പോട്ട് ബുക്കിംഗ്. പത്ത് ഇടത്താവളങ്ങളിൽ സൗകര്യം ഏർപ്പെടുത്തിയതായി സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. മുൻകൂർ ബുക്ക് ചെയ്യാത്ത തീർഥാടകർക്ക് ഈ സംവിധാനം ഉപയോഗപ്പെടുത്താം. വെർച്വൽ ക്യൂവിന് പുറമെയാണിത്. ഇടത്താവളങ്ങളിൽ അടക്കം സ്‌പോട്ട് ബുക്കിംഗിനുള്ള സൗകര്യം ഏർപ്പെടുത്തുന്ന കാര്യത്തിൽ ദേവസ്വവും സർക്കാരും ആലോചിച്ച് തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. സ്‌പോട്ട് ബുക്കിംഗ് സൗകര്യം എവിടെയൊക്കെ ലഭിക്കുമെന്ന് മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കാൻ ദേവസ്വം ബെഞ്ച് നിർദേശം നൽകിയിരുന്നു.

Read More

നടനും സംവിധായകനുമായ ആർ എൻ ആർ മനോഹർ അന്തരിച്ചു

  നടനും സംവിധായകനുമായ ആർ എൻ ആർ മനോഹർ അന്തരിച്ചു. 61 വയസ്സായിരുന്നു. കൊവിഡ് ബാധയെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം. സഹസംവിധായകനായിട്ടാണ് മനോഹറിന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്. ഐവി ശശി സംവിധാനം ചെയ്ത കോലങ്ങൾ എന്ന തമിഴ് ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് വരുന്നത്. ദിൽ, വീരം, സലിം, മിരുതൻ, കാഞ്ചന 3, അയോഗ്യ, കാപ്പാൻ, കൈദി, ഭൂമി, ടെഡി തുടങ്ങി അമ്പതോളം ചിത്രങ്ങളിൽ അഭിനയിച്ചു. വീരമേ വാഗൈ സൂഡും ആണ്…

Read More

ഐസിസി ക്രിക്കറ്റ് കമ്മിറ്റി ചെയർമാനായി സൗരവ് ഗാംഗുലിയെ തെരഞ്ഞെടുത്തു

  ബിസിസിഐ പ്രസിഡന്റും മുൻ ഇന്ത്യൻ ടീം നായകനുമായ സൗരവ് ഗാംഗുലിയെ ഐസിസി ക്രിക്കറ്റ് കമ്മിറ്റി ചെയർമാനായി നിയമിച്ചു. അനിൽ കുംബ്ല സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് ഗാംഗുലിയെ ഈ സ്ഥാനത്തേക്ക് നിയമിച്ചത്. ബുധനാഴ്ച ഐസിസി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ക്രിക്കറ്റ് കമ്മിറ്റി ചെയർമാൻ സ്ഥാനത്ത് മൂന്ന് വർഷം കാലാവധി പൂർത്തിയാക്കിയ ശേഷമാണ് കുംബ്ലെ സ്ഥാനമൊഴിഞ്ഞത്.

Read More

കോട്ടയം, ഇടുക്കി ജില്ലകളിൽ നേരിയ ഭൂചലനം; 1.99 തീവ്രത

  കോട്ടയം ഇടുക്കി ജില്ലകളിൽ നേരിയ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 1.99 തീവ്രത രേഖപ്പെടുത്തിയ ചലനമാണുണ്ടായത്. ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു ഭൂചലനം. മീനച്ചിലാണ് പ്രഭവ കേന്ദ്രമെന്നാണ് സൂചന. ഇടുക്കിയിലെ സീസ്‌മോഗ്രാഫിൽ ഇതുസംബന്ധിച്ച പ്രകമ്പനം രേഖപ്പെടുത്തിയിട്ടുണ്ട്. കോട്ടയം ജില്ലയിലെ പൂവരണി, ഇടമറ്റം, ഭരണങ്ങാനം, അരുണാപുരം, പൂഞ്ഞാർ, പനച്ചിപ്പാറ മേഖലകളിലാണ് ഭൂചലനമുണ്ടായത്. വിഷയത്തിൽ ജിയോളജി വകുപ്പ് പരിശോധന ആരംഭിച്ചു. നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

Read More