ബിസിസിഐ പ്രസിഡന്റും മുൻ ഇന്ത്യൻ ടീം നായകനുമായ സൗരവ് ഗാംഗുലിയെ ഐസിസി ക്രിക്കറ്റ് കമ്മിറ്റി ചെയർമാനായി നിയമിച്ചു. അനിൽ കുംബ്ല സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് ഗാംഗുലിയെ ഈ സ്ഥാനത്തേക്ക് നിയമിച്ചത്.
ബുധനാഴ്ച ഐസിസി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ക്രിക്കറ്റ് കമ്മിറ്റി ചെയർമാൻ സ്ഥാനത്ത് മൂന്ന് വർഷം കാലാവധി പൂർത്തിയാക്കിയ ശേഷമാണ് കുംബ്ലെ സ്ഥാനമൊഴിഞ്ഞത്.