ശബരിമല ദർശനത്തിന് വ്യാഴാഴ്ച മുതൽ സ്‌പോട്ട് ബുക്കിംഗ്. പത്ത് ഇടത്താവളങ്ങളിൽ സൗകര്യം ഏർപ്പെടുത്തിയതായി സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. മുൻകൂർ ബുക്ക് ചെയ്യാത്ത തീർഥാടകർക്ക് ഈ സംവിധാനം ഉപയോഗപ്പെടുത്താം. വെർച്വൽ ക്യൂവിന് പുറമെയാണിത്.
ഇടത്താവളങ്ങളിൽ അടക്കം സ്‌പോട്ട് ബുക്കിംഗിനുള്ള സൗകര്യം ഏർപ്പെടുത്തുന്ന കാര്യത്തിൽ ദേവസ്വവും സർക്കാരും ആലോചിച്ച് തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. സ്‌പോട്ട് ബുക്കിംഗ് സൗകര്യം എവിടെയൊക്കെ ലഭിക്കുമെന്ന് മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കാൻ ദേവസ്വം ബെഞ്ച് നിർദേശം നൽകിയിരുന്നു.