തിരുവനന്തപുരം: ശബരിമല വനമേഖലയില്‍ താമസിക്കുന്ന മലയരയ വിഭാഗക്കാര്‍ക്ക് കാനനപാതയിലൂടെ ശബരിമലയിലെത്തി ദര്‍ശനം നടത്താന്‍ വനംവകുപ്പിന്റെ അനുമതി. മലയരയ സമൂഹത്തിന്റെ പ്രത്യേക അഭ്യര്‍ത്ഥ കണക്കിലെടുത്താണ് സര്‍ക്കാര്‍ തീരുമാനമെന്ന് വനംമന്ത്രി കെ രാജു പറഞ്ഞു. മലയരയ വിഭാഗത്തില്‍പെട്ടവര്‍ക്ക് മാത്രമാണ് കാനനപാത ഉപയോഗിക്കാനുള്ള അനുമതി നല്‍കിയിട്ടുള്ളത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ശബരിമല ദര്‍ശനത്തിന് ഇത്തവണ കനത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ വിവിധ കോണുകളില്‍ നിന്നുള്ള അഭ്യര്‍ത്ഥന മുന്‍നിര്‍ത്തി ഇന്നുമുതല്‍ ശബരിമലയില്‍ കൂടുതല്‍ പേര്‍ക്ക് ദര്‍ശനം അനുവദിക്കുമെന്ന് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി.
The Best Online Portal in Malayalam