കലാശപ്പോരിന് ആരൊക്കെ: ടി20 ലോകകപ്പ് ആദ്യ സെമിയിൽ ഇംഗ്ലണ്ട്-ന്യൂസിലാൻഡ് പോരാട്ടം ഇന്ന്

 

ടി20 ലോകകപ്പിലെ ആദ്യ സെമി ഫൈനലിൽ ഇംഗ്ലണ്ടും ന്യൂസിലാൻഡും ഏറ്റുമുട്ടും. അബുദാബിയിൽ രാത്രി ഏഴരക്കാണ് മത്സരം. ഒന്നാം ഗ്രൂപ്പിൽ നിന്ന് ഒന്നാമതായാണ് ഇംഗ്ലണ്ട് സെമിയിൽ പ്രവേശിച്ചത്. ടി20 ക്രിക്കറ്റിൽ മികച്ച ഫോമിലാണ് അവർ. അതേസമയം ജേസൺ റോയിയുടെ അഭാഭം ഇംഗ്ലണ്ടിന് തിരിച്ചടിയാണ്

ജോസ് ബട്‌ലറിനൊപ്പം ജോണി ബെയിർസ്‌റ്റോ ഇന്നിംഗ്‌സ് ഓപൺ ചെയ്‌തേക്കും. ഡേവിഡ് മലാൻ, ഇയാൻ മോർഗൻ, ലിയാം ലിവിംഗ്‌സ്റ്റൺ, മൊയിൻ അലി തുടങ്ങിയ ശക്തമായ നിരയും അവർക്കുണ്ട്.

മറുവശത്ത് ബൗളർമാരാണ് കിവീസിന്റെ ശക്തി. ട്രെൻഡ് ബോൾട്ടും ഇഷ് സോധിയും നയിക്കുന്ന ബൗളിംഗ് നിരയെ പ്രതിരോധിക്കുക ഇംഗ്ലണ്ടിന് എളുപ്പമാകില്ല.