കോഴിക്കോട് കൊളത്തറയിൽ യുവതിയെ കുളത്തിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കണ്ണാട്ടിക്കുളത്ത് ഇന്ന് രാവിലെയാണ് സംഭവം. സുനിൽകുമാറിന്റെ മകൾ സ്വർഗയാണ് മരിച്ചത്. 21 വയസ്സായിരുന്നു
അടുത്ത ദിവസം സ്വർഗയുടെ വിവാഹം നടക്കാനിരിക്കുകയായിരുന്നു. ആത്മഹത്യയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. നല്ലളം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.