വയനാട്ടിൽ അറസ്റ്റിലായ മാവോയിസ്റ്റ് നേതാവ് ബി ജി കൃഷ്ണമൂർത്തിയെയും സാവിത്രയെയും അടുത്ത മാസം ഒമ്പത് വരെ റിമാൻഡ് ചെയ്തു. ഇരുവരെയും വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. ചൊവ്വാഴ്ചയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
പശ്ചിമഘട്ട സോണൽ കമ്മിറ്റി സെക്രട്ടറിയും കേന്ദ്ര കമ്മിറ്റി അംഗവുമാണ് ബി ജി കൃഷ്ണമൂർത്തി. കർണാടക അതിർത്തിയോട് ചേർന്ന പ്രദേശത്ത് വെച്ചാണ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് ഇവരെ അറസ്റ്റ് ചെയ്തത്. കേരളത്തിലെ മാവോയിസ്റ്റ് സംഘത്തലവനായാണ് ബി ജി കൃഷ്ണമൂർത്തി അറിയപ്പെടുന്നത്.