കുളത്തൂപ്പുഴയിൽ ഒമ്പത് വയസ്സുകാരന് പിതാവിന്റെ ക്രൂര മർദനം; പരാതി നൽകിയത് നാട്ടുകാർ

കൊല്ലം കുളത്തൂപ്പുഴയിൽ ഒമ്പത് വയസ്സുകാരന് പിതാവിന്റെ ക്രൂര മർദനം. വലിയ മരക്കഷ്ണങ്ങളടക്കം ഉപയോഗിച്ച് കുട്ടിയെ മർദിക്കുന്നത് പതിവായതോടെ നാട്ടുകാരാണ് പോലീസിൽ പരാതി നൽകിയത്. കുട്ടിയുടെ ശരീരമാസകലം തല്ലു കൊണ്ട് മുറിച്ച പാടുകളാണ്

മരക്കഷ്ണങ്ങളും ഗ്യാസ് സിലിണ്ടറിലെ ട്യൂബും എല്ലാം ഉപയോഗിച്ചാണ് പിതാവ് ബൈജു തന്നെ മർദിക്കുന്നതെന്ന് കുട്ടി പറയുന്നു. നിലത്തിട്ട് വലിച്ചിഴക്കുന്നതും പതിവാണ്. കുട്ടിയുടെ കരച്ചിൽ പതിവായതോടെയാണ് നാട്ടുകാർ പരാതി നൽകിയത്. ഇയാൾ ലഹരിക്കടിമയാണ്.