ആലപ്പുഴയിൽ ഏഴ് വയസ്സുള്ള കുട്ടിക്ക് അച്ഛന്റെ ക്രൂര മർദനം. മദ്യപിച്ചെത്തിയ പിതാവ് മകളെ മർദിക്കുകയായിരുന്നു. കുട്ടിയുടെ തലയ്ക്ക് പരുക്കേറ്റു. പിതാവ് പത്തിയൂർ സ്വദേശി രാജേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പരുക്കേറ്റ കുട്ടിയെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു