തലശ്ശേരി രണ്ടാം റെയിൽവേ ഗേറ്റിന് സമീപം പാചകവാതക ടാങ്കർ ലോറി മറിഞ്ഞു. ശനിയാഴ്ച രാവിലെ 8.15 ഓടെയാണ് ടാങ്കർ മറിഞ്ഞത്. കോഴിക്കോടേക്കുള്ള യാത്രക്കിടെ അമിത വേഗതയിലെത്തിയ ടാങ്കർ വളവിൽ മറിയുകയായിരുന്നു. വാതക ചോർച്ച ഇല്ലെങ്കിലും പ്രദേശം കനത്ത ജാഗ്രതയിലാണ്
അപകടത്തിൽ ആർക്കും പരുക്കില്ല. ലോറി മറിഞ്ഞ് സമീപത്തെ ബസ് സ്റ്റോപ്പ് പൂർണമായി തകർന്നു. വാതക ചോർച്ച ഇല്ലെന്നാണ് വിലയിരുത്തലെങ്കിലും മംഗലാപുരത്ത് നിന്ന് വിദഗ്ധർ എത്തിയ ശേഷം മാത്രമേ ടാങ്കർ നീക്കം ചെയ്യുന്ന നടപടികളിലേക്ക് കടക്കാനാകൂ. ഈ വഴിയുള്ള ഗതാഗതം തടസ്സപ്പെട്ട നിലയിലാണ്.