കണ്ണൂർ ചാലയിൽ പാചക വാതക ടാങ്കർ ലോറി മറിഞ്ഞു. ചാല ബൈപ്പാസിൽ വെച്ചാണ് അപകടം. ടാങ്കറിൽ നിന്നുള്ള വാതക ചോർച്ചയെ തുടർന്ന് പോലീസും ഫയർ ഫോഴ്‌സ് സംഘവും രക്ഷാപ്രവർത്തനം നടത്തുകയാണ്. പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചു
രണ്ട് യൂനിറ്റ് സംഘമാണ് നിലവിൽ അപകടസ്ഥലത്തുള്ളത്. കൂടുതൽ യൂനിറ്റുകൾ പ്രദേശത്തേക്ക് എത്തുന്നുണ്ട്. അമിത വേഗതയിലെത്തിയ ലോറി മറിയുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.