സിഡ്‌നി: ഓസ്‌ട്രേലിയന്‍ സംസ്ഥാനമായ ന്യൂ സൗത്ത് വെയില്‍സില്‍ ശക്തമായ മഴ തുടരുന്നതിനാല്‍ സിഡ്‌നിയില്‍നിന്നും ആളുകളെ ഒഴിപ്പിക്കുന്നു. ജനങ്ങള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് അധികൃതര്‍ ഉത്തരവിട്ടു.
സിഡ്‌നിയുടെ പ്രധാന ജലസ്രോതസായ വരഗംബ ഡാം വര്‍ഷങ്ങള്‍ക്ക് ശേഷം നിറഞ്ഞുകവിഞ്ഞു. ജീവന് ഭീഷണിയാകുന്ന വെള്ളപ്പൊക്കം ഉണ്ടായേക്കുമെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. ന്യൂ സൗത്ത് വെയില്‍സില്‍ വെള്ളപ്പൊക്കത്തില്‍ അകപ്പെട്ട നിരവധി പേരെ രക്ഷപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. പ്രധാന റോഡുകളെല്ലാം അടച്ചിരിക്കുകയാണ്.
താഴ്ന്ന പ്രദേശങ്ങളിലെ സ്‌കൂളുകളും അടച്ചിരിക്കുകയാണ്. മിനി ടൊര്‍ണാഡോയെന്ന് വിളിക്കപ്പെടുന്ന ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയാണ് സിഡ്‌നിയിലെ താഴ്ന്ന പ്രദേശങ്ങളെ വെള്ളത്തിനടിലാക്കിയത്.
.