രണ്ട് ദിവസത്തെ പ്രചാരണ പരിപാടികൾക്കായി രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും. രണ്ട് ദിവസത്തെ പ്രചാരണമാണ് രാഹുൽ ഗാന്ധിക്കുള്ളത്. എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളിലെ വിവിധ നിയമസഭാ മണ്ഡലങ്ങളിൽ നടക്കുന്ന പൊതുയോഗങ്ങളിൽ രാഹുൽ ഗാന്ധി പങ്കെടുക്കും

രാവിലെ 11 മണിക്ക് കൊച്ചി നാവിക സേനാ വിമാനത്താവളത്തിൽ എത്തുന്ന രാഹുൽ ഗാന്ധി സെന്റ് തെരേസാസ് കോളജിലെ വിദ്യാർഥിനികളുമായി സംവാദത്തിൽ പങ്കെടുക്കും. തുടർന്ന് വൈപ്പിൻ, കൊച്ചി, തൃപ്പുണിത്തുറ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് യോഗങ്ങളിൽ പങ്കെടുക്കും

 

വൈകുന്നേരം നാല് മണിയോടെ ആലപ്പുഴയിലേക്ക് പുറപ്പെടുന്ന രാഹുൽ അരൂർ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് യോഗങ്ങളിൽ പങ്കെടുക്കും. നാളെ കോട്ടയം ജില്ലയിലും എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലകളിലും പ്രചാരണ പരിപാടികളിൽ പങ്കെടുക്കും.