മുസ്ലിം ലീഗിന്റെ നിയമസഭാ കക്ഷി നേതാവായി പി കെ കുഞ്ഞാലിക്കുട്ടിയെ തെരഞ്ഞെടുത്തു. വേങ്ങരയിൽ നിന്നാണ് കുഞ്ഞാലിക്കുട്ടി തെരഞ്ഞെടുക്കപ്പെട്ടത്. ഇന്ന് ചേർന്ന മുസ്ലിം ലീഗ് യോഗമാണ് കുഞ്ഞാലിക്കുട്ടിയെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തത്
കേരളത്തിലുണ്ടായ ഇടത് തരംഗത്തിൽ യുഡിഎഫിന് കനത്ത തിരിച്ചടി നേരിട്ടപ്പോഴും മുസ്ലിം ലീഗിന് ഏറെക്കുറെ മികച്ച പ്രകടനം കാഴ്ചവെക്കാനായെന്ന് ലീഗ് നേതാവ് ഇടി മുഹമ്മദ് ബഷീർ പറഞ്ഞു. ബിജെപിയുടെ താഴോട്ട് പോക്കിൽ സംഭാവന നൽകിയ പാർട്ടിയാണ് ലീഗെന്നും മുഹമ്മദ് ബഷീർ പറഞ്ഞു.