നടിയെ ആക്രമിച്ച കേസിലെ അക്രമസംഭവങ്ങളുടെ ദൃശ്യങ്ങൾ ചോർന്നെന്ന വാർത്തയിൽ അന്വേഷണം ആവശ്യപ്പെട്ട് നടി. ദൃശ്യം ചോർന്നുവെന്ന വാർത്തകളിൽ അന്വേഷണം ആവശ്യപ്പെട്ട് നടി പ്രധാനമന്ത്രിക്കും സുപ്രിം കോടതി ചീഫ് ജസ്റ്റിസിനും മുഖ്യമന്ത്രിക്കും കത്തയച്ചു.
നടിയെ ആക്രമിച്ച സംഭവത്തിന്റെ ദൃശ്യങ്ങൾ കോടതിയിൽ നിന്നും ചോർന്നുവെന്ന വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ വന്നിരുന്നു. വിചാരണ കോടതിയിൽ നിന്നുമാണ് ദൃശ്യങ്ങൾ ചോർന്നതായുള്ള വാർത്ത വന്നത്. കോടതിയിൽ നിന്നും ദൃശ്യങ്ങൾ ചോർന്നുവെന്നത് ഞെട്ടിപ്പിക്കുന്ന വാർത്തയാണെന്ന് കത്തിൽ നടി പറയുന്നു.
ഹൈക്കോടതി ചീഫ് ജസ്റ്റിസിനും കേന്ദ്ര വിജിലൻസ് കമ്മീഷണർമാർക്കും കേന്ദ്ര, സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷമാർക്കും കത്തിന്റെ പകർപ്പ് അയച്ചിട്ടുണ്ട്. വിദേശത്തെ ചില ആളുകളിൽ ദൃശ്യങ്ങൾ എത്തിയെന്ന വാർത്ത വരുന്നുണ്ട്. ഇത് ഞെട്ടിക്കുന്നതാണ്. ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നും നടി പറയുന്നു.