പെഗാസസ് ഫോൺ ചോർത്തൽ: ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച്‌ മമതാ ബാനർജി

 

പെഗാസസ് ഫോൺ ചോർത്തലിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. രണ്ട് റിട്ട. ജസ്റ്റിസുമാരടങ്ങുന്ന കമ്മീഷനെയാണ് അന്വേഷണത്തിന് നിയോഗിച്ചിരിക്കുന്നത്. കൊൽക്കത്ത ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് ജ്യോതിർമയ് ഭട്ടാചാര്യ, സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് എംബി ലോകൂർ എന്നിവരാണ് കമ്മീഷൻ അംഗങ്ങൾ

ചോർത്തൽ വിവരം പുറത്തുവന്ന് ഇത്രയും ദിവസമായിട്ടും കേന്ദ്രം നിഷ്‌ക്രിയമാണെന്നും അതുകൊണ്ടാണ് സ്വന്തം നിലയ്ക്ക് അന്വേഷണം പ്രഖ്യാപിച്ചതെന്നും മമത പറയുന്നു. തങ്ങളുടെ മാതൃക മറ്റുള്ളവരും സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും മമത പറഞ്ഞു.

പെഗാസസ് ഫോൺ ചോർത്തൽ രാജ്യത്തിന് ഭീഷണിയാണെന്ന് ഡൽഹിയിൽ പ്രതിപക്ഷ നേതാക്കളുമായുള്ള കൂടിക്കാഴ്ചക്കിടെ മമത പറഞ്ഞിരുന്നു.