പ്രധാനമന്ത്രി വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുക്കാനില്ലെന്ന് മമതാ ബാനർജി

 

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പ്രധാനമന്ത്രി വിളിച്ചുചേർത്ത യോഗം ബഹിഷ്‌കരിച്ച് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. അതേസമയം ചീഫ് സെക്രട്ടറി യോഗത്തിൽ പങ്കെടുക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ബംഗാളിലെ തെരഞ്ഞെടുപ്പ് പ്രാചരണത്തിന്റെ തിരക്കുള്ളതിനാലാണ് യോഗത്തിൽ പങ്കെടുക്കാത്തതെന്നാണ് മമതയുടെ വിശദീകരണം. ഇന്ന് വൈകുന്നേരം 6.30നാണ് പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം.