അണ്ടർ 19 ലോകകപ്പ് ഫൈനൽ: ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന് ബാറ്റിംഗ് തകർച്ച; ഏഴ് വിക്കറ്റുകൾ വീണു ​​​​​​​

 

അണ്ടർ 19 ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിന് ബാറ്റിംഗ് തകർച്ച. 91 റൺസ് എടുക്കുന്നതിനിടെ ഏഴ് വിക്കറ്റുകൾ നഷ്ടപ്പെട്ട ഇംഗ്ലണ്ട് കനത്ത തകർച്ചയെ അഭിമുഖീകരിക്കുകയാണ്. ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു

സ്‌കോർ 4ൽ തന്നെ ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്ടമായിരുന്നു. 47 റൺസെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റും 91 റൺസിനിടെ ഏഴ് വിക്കറ്റുകളും വീണു. നിലവിൽ ഇംഗ്ലണ്ട് 30 ഓവറിൽ ഏഴിന് 114 റൺസ് എന്ന നിലയിലാണ്.

50 റൺസുമായി ജയിംസ് റീയും 10 റൺസുമായി ജയിംസ് സേൽസുമാണ് ക്രീസിൽ. ഇന്ത്യക്കായി രാജ് ബാവ നാലും രവികുമാർ രണ്ടും കൗശൽ താമ്പെ ഒരു വിക്കറ്റുമെടുത്തു.