ഇടുക്കി അടിമാലിയില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയുടെ വേദിയില്‍ തിക്കും തിരക്കും. വേദിയില്‍ നേതാക്കളുടെ തിരക്ക് കാരണം പ്രതിപക്ഷ നേതാവിനെ കാണാനാകുന്നില്ലെന്ന് സദസ്സില്‍ നിന്ന് ഒരാള്‍ വിളിച്ചുപറഞ്ഞു. ഇതോടെ നേതാക്കളോട് മാറി നില്‍ക്കാന്‍ വി ഡി സതീശന്‍ ആവശ്യപ്പെട്ടു. (vd satheesan direction to leaders about crowd in stage| puthuyuga yathra )താന്‍ സംസാരിക്കുമ്പോള്‍ ആളുകള്‍ക്ക് വ്യക്തമായി കാണാനും കേള്‍ക്കാനും വേണ്ടി നേതാക്കളോട് വഴിമറഞ്ഞ് നില്‍ക്കരുതെന്നും പ്രവര്‍ത്തകര്‍ സദസ്സില്‍ ബഹളം വയ്ക്കരുതെന്നും വി ഡി സതീശന്‍ കര്‍ശന നിര്‍ദേശം നല്‍കുകയായിരുന്നു. ഓണായ മൈക്കിന് മുന്നില്‍ നിന്ന് പ്രതിപക്ഷ നേതാവ് പ്രവര്‍ത്തകരെ ശകാരിക്കുന്നതും യോഗത്തിന് അച്ചടക്കം വേണ്ടേയെന്ന് ചോദിക്കുന്നതുമായ വിഡിയോ വലിയ രീതിയില്‍ ശ്രദ്ധ നേടുന്നുണ്ട്. ഷാഫി പറമ്പില്‍ എം പി സംസാരിക്കാതെ മടങ്ങാന്‍ തുനിഞ്ഞപ്പോള്‍ നേതാക്കള്‍ തടഞ്ഞുനിര്‍ത്തിയ വിഡിയോ ചര്‍ച്ചയായതിന് പിന്നാലെയാണ് പുതുയുഗ യാത്രയില്‍ നിന്നുള്ള ഈ വിഡിയോയും ശ്രദ്ധ നേടുന്നത്.പുതുയുഗ യാത്ര ഇന്നാണ് ഇടുക്കിയില്‍ പര്യടനം ആരംഭിച്ചത്. ജില്ലയിലെ ആദ്യ യോഗത്തിലാണ് ഈ സംഭവമുണ്ടായത്. വി ഡി സതീശന്‍ പ്രസംഗിക്കാന്‍ തയ്യാറായി മൈക്കിന് മുന്നില്‍ വന്ന് നിന്നപ്പോള്‍ ജില്ലാ നേതാക്കളും പ്രാദേശിക നേതാക്കളും അടങ്ങുന്ന ഒരു കൂട്ടം പേര്‍ വേദിയുടെ ഒരു വശത്ത് കൂടി നില്‍ക്കുകയും സദസ്സിലുള്ളവര്‍ക്ക് പ്രതിപക്ഷ നേതാവിനെ നേരെ കാണാനാകാതെ വരികയുമായിരുന്നു.
” മാറിനിന്നേ…യോഗത്തിന് അച്ചടക്കം വേണ്ടേ?”; പുതുയുഗ യാത്ര വേദിയില്‍ തിക്കും തിരക്കും; നേതാക്കളോട് പിന്നോട്ട് മാറിനില്‍ക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കി വി ഡി സതീശന്‍






